x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ധാ​ക​ര​ൻ ക​ണ്ണൂ​രി​ലെ​ത്തി; സ്വീ​ക​ര​ണ​മൊ​രു​ക്കി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ


Published: March 20, 2026 04:50 AM IST | Updated: March 20, 2026 06:27 AM IST

 ക​ണ്ണൂ​ർ: സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദി​വ​സ​ങ്ങ​ൾ നീ​ണ്ട അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ കെ.​സു​ധാ​ക​ര​ൻ ക​ണ്ണൂ​രി​ൽ മ​ട​ങ്ങി​യെ​ത്തി. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ സു​ധാ​ക​ര​നെ റി​ജി​ൽ മാ​ക്കു​റ്റി, മു​ഹ​മ്മ​ദ് ഷ​മ്മാ​സ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു.

ക്ഷീ​ണി​ത​നാ​ണെ​ന്നും അ​തി​നാ​ൽ പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റ​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അ​തേ​സ​മ​യം കെ.​സു​ധാ​ക​ര​ൻ ത​ന്‍റെ​യും നേ​താ​വാ​ണെ​ന്നും അ​ദ്ദേ​ഹം മു​ന്നി​ൽ നി​ന്ന് ന​യി​ക്കു​മെ​ന്ന് ക​ണ്ണൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് തി​രി​ച്ചു പി​ടി​ക്കു​മെ​ന്നും സ്ഥാ​നാ​ർ​ഥി ടി.​ഒ. മോ​ഹ​ന​ൻ പ​റ​ഞ്ഞു.

ഞ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന് പി​ന്നി​ൽ അ​ണി​നി​ര​ക്കും. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ വേ​ള​യി​ൽ ചി​ല ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ൽ ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നം വ​ന്ന​തോ​ടെ എ​ല്ലാം പ​ഴ​യ​തു​പോ​ലെ​യാ​യി എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ചാ​ര​ണ​ത്തി​ന് കു​റ​ച്ച് സ​മ​യം വൈ​കി.

അ​ത് വി​ജ​യ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നും വേ​ഗ​ത്തി​ൽ ത​ന്നെ വോ​ട്ട​ർ​മാ​രി​ലേ​ക്ക് എ​ത്താ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു. ദി​വ​സ​ങ്ങ​ൾ നീ​ണ്ട നാ​ട​കീ​യ നീ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ കെ.​സു​ധാ​ക​ര​ൻ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​കി​ല്ലെ​ന്ന ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ മു​ൻ മേ​യ​ർ കൂ​ടി​യാ​യ ടി.​ഒ. മോ​ഹ​ന​ന് ന​റു​ക്കു​വീ​ണ​ത്.

Tags : assembly election kerala k. sudhakaran Kannur

Recent News

Corehub Up