തിരുവനന്തപുരം: നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാർ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് 20നു മാതൃവകുപ്പിലേക്ക് മടങ്ങും. കോഴിക്കോട് ലോ കോളജ് പ്രിൻസിപ്പൽ സ്ഥാനത്തേയ്ക്കാണ് മടങ്ങുന്നത്.
നിയമസഭാ സെക്രട്ടറിയുടെ ചുമതല സ്പെഷൽ സെക്രട്ടറി ഷാജി സി. ബേബിക്കു വീണ്ടും നൽകും. 23 മുതൽ നിയമസഭാ സമ്മേളനം പുനരാരംഭിക്കാനിരിക്കേയാണ് നടപടി.