x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂനപക്ഷ വിദ്യാഭ്യാസ-മതസ്വാതന്ത്ര്യ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം: ഓള്‍ ഇന്ത്യാ കാത്തലിക് യൂണിയന്‍


Published: December 18, 2025 01:52 AM IST | Updated: December 18, 2025 01:52 AM IST

മാ​വേ​ലി​ക്ക​ര: ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ-​മ​ത​സ്വാ​ത​ന്ത്ര​അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് ഓ​ള്‍ ഇ​ന്ത്യാ കാ​ത്ത​ലി​ക് യൂ​ണി​യ​ന്‍ കേ​ര​ള സം​സ്ഥാ​ന സ​മി​തി. ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന മ​ത​പ​രി​വ​ര്‍ത്ത​ന നി​രോ​ധ​ന നി​യ​മ​ങ്ങ​ള്‍ ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​ണ്.

ക്രൈ​സ്ത​വ​രു​ടെ ആ​രാ​ധ​നാ സ്വാ​ത​ന്ത്ര്യ​ത്തി​മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​വും വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ ധ്വം​സ​ന​ങ്ങ​ളി​ലും സ​മി​തി ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. എ​ഐ​സി​യു സം​സ്ഥാ​ന നേ​തൃ​സ​മ്മേ​ള​നം മാ​വേ​ലി​ക്ക​ര അ​മ​ല​ഗി​രി ബി​ഷ​പ് ഹൗ​സി​ല്‍ ബി​ഷ​പ് ഡോ. ​മാ​ത്യൂ​സ് മാ​ര്‍ പോ​ളി​കാ​ര്‍പ്പ​സ് ഉ​ദ്ഘ​ട​നം ചെ​യ്തു.

നാ​ഷ​ണ​ല്‍ കോ​ഓ​ര്‍ഡി​നേ​റ്റ​ര്‍ തോ​മ​സ് തേ​വ​ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ര്‍മാ​ന്‍ അ​ല്‍ഫോ​ന്‍സ് പെ​രേ​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബാ​ബു അ​ത്തി​പ്പൊ​ഴി​യി​ല്‍, സി.​ജെ. ജെ​യിം​സ്, ഫ്രാ​ന്‍സി ആ​ന്‍റ​ണി, സൈ​ബി അ​ക്ക​ര, ബാ​ബു അ​മ്പ​ല​ത്തും​കാ​ലാ, പ്ര​ഫ. ജെ. ​ജെ​ക്ക​ബ്, ക​ല്ല​ട ദാ​സ്, ജോ​ണ്‍ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

കെ​സി​ബി​സി പ്ര​സി​ഡ​ന്‍റ് ആ​ര്‍ച്ച് ബി​ഷ​പ് ഡോ. ​വ​ര്‍ഗീ​സ് ച​ക്കാ​ല​ക്ക​ല്‍, സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ഷ​പ് സാ​മൂ​വേ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ്, മാ​വേ​ലി​ക്ക​ര രൂ​പ​ത​യു​ടെ ന​വാ​ഭി​ഷി​ക്ത മെ​ത്രാ​ന്‍ ഡോ. ​മാ​ത്യൂ​സ് മാ​ര്‍ പോ​ളി​കാ​ര്‍പ്പ​സ് എ​ന്നി​വ​രെ യോ​ഗം അ​നു​മോ​ദി​ച്ചു.

Tags : All India Catholic Union Minority educational religious freedom rights

Recent News

Corehub Up