x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി ഇ​ട​പാ​ട് പോ​ലീ​സി​നെ അ​റി​യി​ച്ചു; അ​ടൂ​രി​ൽ അ​മ്മ​യ്ക്കും മ​ക്ക​ൾ​ക്കും ക്രൂ​ര മ​ർ​ദ​നം  


Published: March 3, 2026 08:03 PM IST | Updated: March 3, 2026 08:04 PM IST

അ​ടൂ​ർ: പ​ത്ത​നം​തി​ട്ട അ​ടൂ​രി​ൽ ല​ഹ​രി വി​ൽ​പ​ന പോ​ലീ​സി​ൽ അ​റി​യി​ച്ച​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ കു​ടും​ബ​ത്തി​ന് നേ​രെ ല​ഹ​രി മാ​ഫി​യ​യു​ടെ ആ​ക്ര​മ​ണം. അ​ടൂ​ർ കോ​ട്ട​മു​ക​ൾ സ്വ​ദേ​ശി​ക​ളാ​യ അ​മ്മ​യ്ക്കും മ​ക്ക​ൾ​ക്കും നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

കോ​ട്ട​മു​ക​ൾ സ്വ​ദേ​ശി സ​ലീ​ന​യ്ക്കും മ​ക്ക​ൾ​ക്കും നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ല​ഹ​രി മാ​ഫി​യ സ​ലീ​ന​യു​ടെ വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പ്ര​തി​ക​ളാ​യ സാ​ബി​ർ, അ​ർ​ഷി​ത്, ശ്രേ​യ​സ് എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണ്.

ഒ​ന്നാം പ്ര​തി​യും പ്ര​ദേ​ശ​വാ​സി​യു​മാ​യ സാ​ബി​റി​ന്‍റെ ല​ഹ​രി ഇ​ട​പാ​ട് പോ​ലീ​സി​ൽ അ​റി​യി​ച്ച​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് കു​ടും​ബ​ത്തി​നെ​തി​രെ​യു​ള്ള ക്രൂ​ര​മ​ർ​ദ​ന​ത്തി​ന് കാ​ര​ണം. സൈ​ക്കി​ൾ ചെ​യി‌​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

ആ​ക്ര​മ​ണ​ത്തി​ൽ സ​ലീ​ന​യ്ക്കും മ​ക്ക​ളാ​യ അ​ഫ്സ​ൽ, ഫൈ​സ​ൽ എ​ന്നി​വ​ർ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ത​ല​യ്ക്കും ക​ഴു​ത്തി​നും പ​രി​ക്കേ​റ്റ ഇ​വ​ർ‌ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ കാ​റി​ലും ബൈ​ക്കി​ലു​മാ​യി സം​ഭ​വ സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ൾ​ക്കാ​യി അ​ടൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്.

Tags : kerala police crime news pathanamthitta adoor

Recent News

Corehub Up