x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​റ്റ് പു​നഃ​പ​രീ​ക്ഷ ജൂ​ൺ 21ന്


Published: May 15, 2026 09:55 AM IST | Updated: May 15, 2026 09:59 AM IST

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പു​നഃ​പ​രീ​ക്ഷ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. ജൂ​ൺ 21നാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ക. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​ണ്ടാ​യെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് മേ​യ് മൂന്നിന് ന​ട​ന്ന പ​രീ​ക്ഷ റ​ദ്ദാ​ക്കി​യി​രു​ന്നു.

അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് പു​റ​മെ എ​ൻ​ടി​എ ന​ട​ത്തി​യ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​വും ക​ണ​ക്കി​ലെ​ടു​ത്താ​യി​രു​ന്നു ന​ട​പ​ടി. ഏ​ക​ദേ​ശം 24 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് മേ​യ് മൂ​ന്നി​ന് നീ​റ്റ് പ​രീ​ക്ഷ എ​ഴു​തി​യ​ത്.

പ​രീ​ക്ഷ ക​ഴി​ഞ്ഞ് നാ​ല് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. 2026-ലെ ​നീ​റ്റ് പ​രീ​ക്ഷ​യി​ൽ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നെ​ന്ന ആ​രോ​പ​ണ​ത്തി​ൽ രാ​ജ​സ്ഥാ​ൻ പോ​ലീ​സി​ന്‍റെ സ്‌​പെ​ഷ്യ​ൽ ഓ​പ്പ​റേ​ഷ​ൻ​സ് ഗ്രൂ​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. പ​രീ​ക്ഷ​യ്ക്ക് മു​ൻ​പ് പ്ര​ച​രി​ച്ച ഒ​രു ചോ​ദ്യ​പേ​പ്പ​റി​ൽ നി​ന്നു​ള്ള 120 ചോ​ദ്യ​ങ്ങ​ൾ യ​ഥാ​ർ​ത്ഥ ചോ​ദ്യ​പേ​പ്പ​റി​ലും വ​ന്ന​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.

Tags : NEET

Recent News

Corehub Up