കണ്ണൂർ: കെ.കെ.ഷൈലജയെ പാർട്ടിയിൽ ഒതുക്കാനാണ് പേരാവൂരിൽ മത്സരിപ്പിച്ചതെന്ന് പി.വി.അൻവർ. ധർമ്മടത്ത് തോറ്റതിന് തുല്യമായ ജയമായിരിക്കും പിണറായിയുടേത്. താൻ മത്സരിച്ചത് കൊണ്ട് റിയാസിനെ ബേപ്പൂരിൽ തളച്ചിടാനായെന്നും അൻവർ പറഞ്ഞു.
ഈ തെരഞ്ഞെടുപ്പിൽ വെട്ടിനിരത്തപ്പെട്ട വ്യക്തിയാണ് എ.എൻ. ഷംസീർ. ഊരാളുങ്കൽ സൊസൈറ്റിയുടെ കരാറുകളിൽ അന്വേഷണം വേണം. കോടിക്കണക്കിന് രൂപ അടിച്ചുമാറ്റി. കോൺഗ്രസിൽ മൂന്ന് നാല് നേതാക്കൻമാരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറയുന്നത് പോസറ്റീവായി കാണണം.
കുടുംബാംഗങ്ങൾക്കെതിരായ കേസ് ഒതുക്കാൻ കേന്ദ്രവുമായി പിണറായി അണ്ടർ ഗ്രൗണ്ട് ബന്ധം ഉണ്ടാക്കി. പിണറായി വിരുദ്ധത കേരളത്തിലുടനീളം തെരഞ്ഞെടുപ്പിൽ പ്രകടമായി. എൽഡിഎഫ് വൻ തോൽവി ഏറ്റുവാങ്ങുമെന്നും അൻവർ പറഞ്ഞു.
Tags : p.v.anvar criticize pinarayi vijayan