ഗോഡൗണിലുണ്ടായ തീപിടിത്തം
കൊച്ചി: അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപം വൻ തീപിടുത്തം. ബൈബു സ്റ്റോഴ്സ് സ്റ്റേഷനറി കടയുടെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് വൈകുന്നേരം നാലോടെ ആയിരുന്നു അപകടമുണ്ടായത്.
അപകടത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റു. അപകടസ്ഥലത്തുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ഓടി മാറുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ അഗ്നിശമനസേന യൂണിറ്റുകൾ തീകെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു.
തീ പൂർണമായി നിയന്ത്രണവിധേയമായിട്ടില്ല. ദേശീയപാതയ്ക്ക് സമീപത്തുള്ള ഗോഡൗണിനാണ് തീപിടിച്ചത്. ഗോഡൗൺ ഏതാണ്ട് പൂർണമായും കത്തി നശിച്ചു.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines