x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ൽ ബി​എ​സ്പി ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കും: മാ​യാ​വ​തി

വെബ് ഡെസ്‌ക്
Published: August 25, 2026 05:24 PM IST | Updated: August 25, 2026 05:24 PM IST

മാ​യാ​വ​തി

ല​ക്നോ: 2027ൽ ​മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​എ​സ്പി ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് പാ​ർ​ട്ടി അ​ധ്യ​ക്ഷ മാ​യാ​വ​തി. ഉ​ത്ത​ർ​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ്, പ​ഞ്ചാ​ബ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ബി​എ​സ്പി ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​ക.

തു​ട​ർ​ച്ച​യാ​യ തോ​ൽ​വി​ക​ളി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ മ​നോ​വീ​ര്യം ത​ക​രാ​തി​രി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് മാ​യാ​വ​തി വ്യ​ക്ത​മാ​ക്കി. എ​എ​പി​യു​ടെ​യും കോ​ൺ​ഗ്ര​സി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും ജ​ന​വി​രു​ദ്ധ നി​ല​പാ​ടു​ക​ളി​ൽ അ​സം​തൃ​പ്ത​രും ദു​രി​ത​ബാ​ധി​ത​രു​മാ​യ പ​ഞ്ചാ​ബി​ലെ ജ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യാ​ശ ന​ൽ​കാ​ൻ ബി​എ​സ്പി​ക്ക് ക​ഴി​യു​മെ​ന്ന് മാ​യാ​വ​തി അ​റി​യി​ച്ചു.

ചൊ​വ്വാ​ഴ്ച ല​ക്നോ​വി​ലെ വ​സ​തി​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ഭാ​ര​വാ​ഹി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് മാ​യാ​വ​തി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി താ​ഴേ​ത്ത​ട്ടി​ൽ സം​ഘ​ട​ന​ശേ​ഷി ശ​ക്ത​മാ​ക്കാ​ൻ മാ​യാ​വ​തി നേ​താ​ക്ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

 

Tags : BSP Mayawati

Recent News

Corehub Up