x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്ര​ക്കി​ടി​ച്ച് എ​ട്ടു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു; വാ​ഹ​ന​ത്തി​ന് തീ​യി​ട്ട് നാ​ട്ടു​കാ​ർ

വെബ് ഡെസ്ക്
Published: August 25, 2026 11:51 AM IST | Updated: August 25, 2026 11:55 AM IST

പ്രതീകാത്മക ചിത്രം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ജ​ൽ​ഗാ​വി​ൽ ട്ര​ക്കി​ടി​ച്ച് എ​ട്ടു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ക്ഷേ​ത്ര​ത്തി​ൽ പ്രാ​ർ​ഥ​ന ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. പ്രാ​ർ​ഥ​ന ക​ഴി​ഞ്ഞ് ക്ഷേ​ത്ര​ത്തി​നു പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ ഉ​ട​ൻ അ​മി​ത​വേ​ഗ​ത്തി​​ലെ​ത്തി​യ ട്ര​ക്ക് കു​ട്ടി​യെ ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് വ​ൻ സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ത്തു.

പ്ര​കോ​പി​ത​രാ​യ നാ​ട്ടു​കാ​ർ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം റോ​ഡി​ൽ കി​ട​ത്തി പ്ര​തി​ഷേ​ധി​ക്കു​ക​യും അ​പ​ക​ട​മു​ണ്ടാ​ക്കി​യ ട്ര​ക്കി​നു തീ​യി​ടു​ക​യും ചെ​യ്തു. വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സി​നെ​യും പോ​ലീ​സി​നെ​യും നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ട്ര​ക്ക് പൂ​ർ​ണ​മാ​യും ക​ത്തി​യ​മ​രു​ന്ന​തു​വ​രെ തീ ​അ​ണ​യ്ക്കാ​ൻ പ്ര​തി​ഷേ​ധ​ക്കാ​ർ അ​നു​വ​ദി​ച്ചി​ല്ല.

അ​പ​ക​ട​ത്തി​ൽ ട്ര​ക്ക് ഡ്രൈ​വ​ർ​ക്ക് നി​സാ​ര പ​രു​ക്കേ​റ്റി​ട്ടു​ണ്ട്. ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ര​ക്ഷി​ക്കാ​നാ​യി ഇ​യാ​ളെ പോ​ലീ​സ് ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മാ​മു​രാ​ബാ​ദ് റോ​ഡി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ട്ടു.

Tags : Deepika BreakingNews Boy Death Truck

Recent News

Corehub Up