പമ്പ: ശബരിമല തീർഥാടകന്റെ സ്വര്‍ണ മാല മോഷ്ടിച്ചു. ശബരിമല ദർശനത്തിനുശേഷം കോട്ടയത്തെത്തി വാഹനത്തിൽ വിശ്രമിക്കുമ്പോഴാണ് എട്ട് പവന്റെ സ്വര്‍ണ മാല പൊട്ടിച്ചത്.
ബംഗളൂരു സ്വദേശിയുടെ മാലയാണ് കാറിനുള്ളിൽ നിന്നും മോഷ്ടാവ് പൊട്ടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
പ്രതി മാല മോഷ്ടിക്കുന്നതും ഓടി രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
Tags : Sabarimala gold chain stolen