x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ന്ദ്ര​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ രാ​ജി: ക്രെ​ഡി​റ്റ് കോ​ൺ​ഗ്ര​സി​ന് വേ​ണ്ടെ​ന്ന് കെ.​സി.വേ​ണു​ഗോ​പാ​ൽ

വെബ് ഡെസ്ക്
Published: July 27, 2026 10:46 AM IST | Updated: July 27, 2026 11:22 AM IST

കെ.​സി വേ​ണു​ഗോ​പാ​ൽ

 

ആ​ല​പ്പു​ഴ: കേ​ന്ദ്ര​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ രാ​ജി കോ​ൺ​ഗ്ര​സി​ന്‍റെ വി​ജ​യ​മാ​യി ചി​ത്രീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്നും, ആ ക്രെ​ഡി​റ്റ് കോ​ൺ​ഗ്ര​സി​ന് വേ​ണ്ടെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ൽ. ഇ​ത് രാ​ജ്യ​ത്തെ യു​വ​ജ​ന​ങ്ങ​ളു​ടെ വി​ജ​യ​മാ​യി കാ​ണു​ന്നു​വെ​ന്നും കെസി പ്രതികരിച്ചു

ജ​ന്ത​ർ​മ​ന്ത​റി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ സ​മ​ര​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ കോ​ൺ​ഗ്ര​സ് പ​ര​സ്യ​മാ​യി രം​ഗ​ത്തി​റ​ങ്ങാ​തി​രു​ന്ന​ത് ഒ​രു രാ​ഷ്ട്രീ​യ ത​ന്ത്ര​മാ​യി​രു​ന്നു​വെ​ന്നും വേ​ണു​ഗോ​പാ​ൽ വ്യ​ക്ത​മാ​ക്കി. കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ മു​ന്നി​ൽ വ​ന്നി​രു​ന്നെ​ങ്കി​ൽ, ഇ​ത് സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള കോ​ൺ​ഗ്ര​സ് നീ​ക്ക​മാ​ണെ​ന്ന് ബി​ജെ​പി പ്ര​ചാ​ര​ണം ന​ട​ത്തു​മാ​യി​രു​ന്നു. എ​ന്നാ​ൽ സ​മ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ നി​യ​മ​സ​ഹാ​യ​ങ്ങ​ളും മ​റ്റ് പി​ന്തു​ണ​യു​മാ​യി കോ​ൺ​ഗ്ര​സ് പൂ​ർ​ണ്ണ പി​ന്തു​ണ​യോ​ടെ പി​ൻ​നി​ര​യി​ൽ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ന്ത്രി​യു​ടെ രാ​ജി​യോ​ടെ മാ​ത്രം ഈ ​പ്ര​ശ്നം അ​വ​സാ​നി​ക്കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വി​ദ്യാ​ർ​ഥിക​ൾ​ക്ക് യാ​തൊ​രു​വി​ധ ആ​ശ​ങ്ക​യു​മി​ല്ലാ​തെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പ​രീ​ക്ഷ​യെ​ഴു​താ​ൻ സാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യം കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​റ​പ്പാ​ക്ക​ണം. പ​രീ​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന പു​തി​യ ബി​ല്ലി​നെ​ക്കു​റി​ച്ച് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ഒ​ന്നി​ച്ചി​രു​ന്ന് ച​ർ​ച്ച ചെ​യ്ത് സം​യു​ക്ത നി​ല​പാ​ട് സ്വീ​ക​രി​ക്കും.

അ​തേ​സ​മ​യം, ജ​ന്ത​ർ​മ​ന്ത​റി​ൽ സ​മ​രം ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ പെ​ല്ല​റ്റ് ഉ​പ​യോ​ഗി​ച്ചും മ​റ്റും ന​ട​ത്തി​യ ക്രൂ​ര​മാ​യ അ​തി​ക്ര​മ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും രാ​ജ്യ​ത്തോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്നും കെസി ആ​വ​ശ്യ​പ്പെ​ട്ടു.

 

Tags : K.C. Venugopal Congress Deepika DeepikaNewspaper DailyNews NewsFlash

Recent News

Corehub Up