x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ണ​റാ​യി​യെ ക്രൂ​ശി​ക്കു​ന്ന​ത് നീ​തി​കേ​ട്, തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം അ​ദ്ദേ​ഹ​ത്തി​ന് മാ​ത്ര​മ​ല്ല: വെ​ള്ളാ​പ്പ​ള്ളി


Published: June 2, 2026 08:54 AM IST | Updated: June 2, 2026 08:54 AM IST

ആ​ല​പ്പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വി​മ​ർ​ശി​ക്കു​ന്ന​തി​നെ​തി​രേ എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. പി​ണ​റാ​യി​യെ മാ​ത്രം വ്യ​ക്തി​പ​ര​മാ​യി ക്രൂ​ശി​ക്കു​ന്ന​ത് വ​ലി​യ നീ​തി​കേ​ടാ​ണ്. തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം പി​ണ​റാ​യി വി​ജ​യ​ന് മാ​ത്ര​മ​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി വ്യ​ക്ത​മാ​ക്കി.

എ​സ്എ​ൻ​ഡി​പി മു​ഖ​പ​ത്ര​മാ​യ 'യോ​ഗ​നാ​ഥ'​ത്തി​ലെ 'സ​ഖാ​ക്ക​ളോ​ട്...' എ​ന്ന് തു​ട​ങ്ങു​ന്ന എ​ഡി​റ്റോ​റി​യ​ലി​ലാ​ണ് വെ​ള്ളാ​പ്പ​ള്ളി​യു​ടെ വി​മ​ർ​ശ​നം. കു​റ്റ​ങ്ങ​ൾ പി​ണ​റാ​യി​യു​ടെ ത​ല​യി​ൽ കെ​ട്ടി​വ​ച്ച് ര​ക്ഷ​പ്പെ​ടാ​നാ​കി​ല്ല. ഇ​ട​തു​പ​ക്ഷ​ത്തി​ന് സം​ഭ​വി​ച്ച പ​രാ​ജ​യ​ത്തി​ൽ സി​പി​എം ആ​ത്മ​പ​രി​ശോ​ധ​ന​യും സ്വ​യം​വി​മ​ർ​ശ​ന​വും ന​ട​ത്ത​ണം. പ​ത്ത് വ​ർ​ഷ​ക്കാ​ലം പി​ണ​റാ​യി വി​ജ​യ​നെ ലീ​ഡ​റാ​യും ക്യാ​പ്റ്റ​നാ​യും കാ​ര​ണ​ഭൂ​ത​നാ​യും വാ​ഴ്ത്തി​പ്പാ​ടി​യ​വ​ർ ത​ന്നെ, തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് നേ​രെ ആ​ക്ഷേ​പ​ശ​ര​ങ്ങ​ൾ എ​റി​യു​ക​യാ​ണെ​ന്ന് വെ​ള്ളാ​പ്പ​ള്ളി കു​റ്റ​പ്പെ​ടു​ത്തി.

പാ​ർ​ട്ടി ഓ​ഫീ​സു​ക​ൾ ദ​ല്ലാ​ളു​മാ​രും, ക​ച്ച​വ​ട​ക്കാ​രും കൈ​യ​ട​ക്കി​യെ​ന്നും വെ​ള്ളാ​പ്പ​ള്ളി വി​മ​ർ​ശി​ച്ചു. അ​ധി​കാ​ര ല​ഹ​രി​യി​ൽ പാ​ർ​ട്ടി നേ​താ​ക്ക​ളും അ​ണി​ക​ളും സാ​ധാ​ര​ണ​ക്കാ​രി​ൽ നി​ന്ന് അ​ക​ന്നു. വി​ദ്യാ​ർ​ഥി നേ​താ​ക്ക​ൾ മു​ത​ൽ ബ്രാ​ഞ്ച്, ലോ​ക്ക​ൽ, ഏ​രി​യ സെ​ക്ര​ട്ട​റി​മാ​ർ​ക്ക് വ​രെ അ​ഹ​ങ്കാ​ര​മാ​യി​രു​ന്നു​വെ​ന്നും ലേ​ഖ​ന​ത്തി​ൽ വി​മ​ർ​ശ​ന​മു​ണ്ട്. സി​പി​ഐ പ​ല​പ്പോ​ഴാ​യി സൃ​ഷ്ടി​ച്ച അ​നാ​വ​ശ്യ പ്ര​ശ്ന​ങ്ങ​ളാ​ണ് സ​ർ​ക്കാ​രി​ന്‍റെ ശോ​ഭ കെ​ടു​ത്തി​യ​തെ​ന്നും ലേ​ഖ​ന​ത്തി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്.

 

 

Tags : SNDP vellappally natesan pinarayi vijayan

Recent News

Corehub Up