x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആരാകും കൊച്ചി മേയർ; കോ​ൺ​ഗ്ര​സ്‌ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം ഇ​ന്ന്


Published: December 22, 2025 06:57 AM IST | Updated: December 22, 2025 07:07 AM IST

കൊ​ച്ചി: കോ​ൺ​ഗ്ര​സ്‌ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം ഇ​ന്ന് എ​റ​ണാ​കു​ള​ത്ത്‌ ചേ​രും. കോ​ർ​പ​റേ​ഷ​നി​ൽ ജ​യി​ച്ച കോ​ൺ​ഗ്ര​സ്‌ കൗ​ൺ​സി​ല​ർ​മാ​രി​ൽനി​ന്ന് മേ​യ​ർ ആ​രാ​വ​ണം എ​ന്ന​തി​ൽ അ​ഭി​പ്രാ​യം തേ​ടും. കെ​പി​സി​സി നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണി​ത്.

സ​മ​വാ​യ​ത്തി​ലൂ​ടെ തീ​രു​മാ​ന​ത്തി​ൽ എ​ത്താ​നും പാ​ർ​ട്ടി​യി​ലെ സീ​നി​യ​ർ നേ​താ​ക്ക​ളെ മേ​യ​ർ സ്ഥ​ല​ത്തേ​ക്ക് പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും കെ​പി​സി​സി സ​ർ​ക്കു​ല​റി​ലു​ണ്ട്. നി​ല​വി​ൽ ദീ​പ്തി മേ​രി വ​ർ​ഗീ​സി​നാ​ണ് സാ​ധ്യ​ത കൂ​ടു​ത​ൽ. ര​ണ്ട​ര വ​ർ​ഷ​ത്തെ ടേം ​വ്യ​സ്ഥ​യി​ൽ മി​നിമോ​ൾ​ക്കൊ ഷൈ​നി മാ​ത്യു​വി​നോ ന​ൽ​ക​ണോ​യെ​ന്നും ഇ​ന്ന് ആ​ലോ​ചി​ക്കും. ഡി​സം​ബ​ര്‍ 23 നു​ള്ളി​ൽ മേ​യ​റു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​നം ഉ​ണ്ടാ​കുമെ​ന്നാ​ണ് പ്ര​തീ​ക്ഷ.

അ​തേ​സ​മ​യം, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യം​വ​ച്ചു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ങ്ങ​ളു​മ​ട​ക്കം ചർച്ച ചെയ്യാൻ ഇ​ന്ന് കൊ​ച്ചി​യി​ല്‍ യു​ഡി​എ​ഫ് യോ​ഗം ചേരും. ക​ള​മ​ശേരി ചാ​ക്കോ​ളാ​സ് ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ലാ​ണ് യു​ഡി​എ​ഫ് യോ​ഗം.

Tags : Mayor of Kochi Congress Parliamentary Party meeting

Recent News

Corehub Up