അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, December 3, 2020 12:54 AM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​യം തൊ​ഴി​ല്‍ ക​ണ്ടെ​ത്തു​ന്ന​തി​ന് താ​ത്പ​ര്യ​മു​ള്ള​വ​രി​ല്‍ നി​ന്നും കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ര്‍​ഡ് വാ​യ്പാ അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു. എ​ന്‍റെ ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് വാ​യ്പ ന​ല്‍​കു​ന്ന​ത്. വാ​യ്പ​ക​ള്‍​ക്ക് സ​ബ്സി​ഡി ല​ഭി​ക്കും. ഗ്രാ​മ​പ്ര​ദേ​ശ​ത്താ​യി​രി​ക്ക​ണം വ്യ​വ​സാ​യം ആ​രം​ഭി​ക്കേ​ണ്ട​ത്. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ പൂ​രി​പ്പി​ച്ച അ​പേ​ക്ഷ, ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ എ​ന്നി​വ ഉ​പ്പ​ളം റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ഓ​ഫീ​സി​ല്‍ എ​ത്തി​ക്ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 04712472896.