ഗ്രാ​മീ​ണ നാ​ട​ക പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു
Monday, March 1, 2021 12:22 AM IST
തി​രു​വ​ന​ന്ത​പു​രം: ഭാ​ര​ത് ഭ​വ​ന്‍റെ പ്ര​ഥ​മ ഗ്രാ​മീ​ണ നാ​ട​ക പു​ര​സ്കാ​രം നാ​ട​ക പ്ര​വ​ർ​ത്ത​ക​നും ആ​ക്ടി​വി​സ്റ്റു​മാ​യ കെ.​ജെ. ബേ​ബി​ക്ക് ന​ട​ൻ നെ​ടു​മു​ടി വേ​ണു സ​മ്മാ​നി​ച്ചു. തി​യേ​ട്രം ഫാ​ർ​മെ​യു​ടെ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഒ​പ്പം നി​ന്ന വാ​മ​ന​പു​ര​ത്തെ പു​ഷ്പോ​ത്‌​ഭ​വ​ന്‍റെ സ്മ​ര​ണാ​ർ​ഥം ഏ​ർ​പ്പെ​ടു​ത്തി​യ പു​ഷ്പോ​ത്‌​ഭ​വ​ൻ സ്മൃ​തി പു​ര​സ്കാ​രം ഷെ​രീ​ഷ് പാ​ങ്ങോ​ട് ഏ​റ്റു​വാ​ങ്ങി.

ഭാ​ര​ത് ഭ​വ​ൻ മെ​മ്പ​ർ സെ​ക്ര​ട്ട​റി പ്ര​മോ​ദ് പ​യ്യ​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ട​ക ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ൻ പ്രേ​മം​കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ യോ​ഗ​ത്തി​ൽ ഡോ. ​കെ. ഓ​മ​ന​ക്കു​ട്ടി, ഗി​രീ​ഷ് പു​ലി​യൂ​ർ, ഡോ. ​നീ​നാ പ്ര​സാ​ദ്, എ​സ്. സു​ധീ​ന്ദ്ര​ൻ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​ബ്ര​ദി​ത ബാ​ന​ർ​ജി, റോ​ബി​ൻ സേ​വ്യ​ർ, മ​ധു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തി​യേ​ട്രം ഫാ​ർ​മെ​യു​ടെ ഭാ​ഗ​മാ​യി വാ​മ​ന​പു​ര​ത്ത് ഭാ​ര​ത് ഭ​വ​ൻ ഒ​രു​ക്കി​യ കൂ​ട്ടു​കൃ​ഷി നാ​ട​ക​ത്തി​ലെ അ​ഭി​നേ​താ​ക്ക​ളേ​യും സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രേ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

തു​ട​ർ​ന്ന് മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നു​ള്ള പ്ര​തി​മ ശാ​ന്തി അ​വ​ത​രി​പ്പി​ച്ച ലാ​വ​ണ്യ നൃ​ത്തം അ​ര​ങ്ങേ​റി.