ജ​യി​ല്‍ ചാ​ടി​യ പ്ര​തി ഇ​പ്പോ​ഴും ഒ​ളി​വി​ൽ
Sunday, March 7, 2021 11:47 PM IST
വെ​മ്പാ​യം: വി.​ജെ.​ആ​ര്യ എ​ന്ന പ​ത്താ​ക്ലാ​സ്‌ വി​ദ്യാ​ര്‍​ഥി​നി​യു​ടെ കൊ​ല​പാ​ത​കം ന​ട​ന്നി​ട്ട് ഒ​ന്പ​തു​വ​ർ​ഷം പി​ന്നി​ടു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി രാ​ജേ​ഷ് ജ​യി​ല്‍ ചാ​ടി ഒ​ളി​വി​ലാ​ണ്. 2012 മാ​ര്‍​ച്ച് ആ​റി​നാ​യി​രു​ന്നു വ​ട്ട​പ്പാ​റ വേ​റ്റി​നാ​ട് ചി​റ​ക്കോ​ണം വി​ള​യി​ല്‍ വീ​ട്ടി​ല്‍ വി​ജ​യ​കു​മാ​ര​ന്‍​നാ​യ​രു​ടെ മ​ക​ൾ ആ​ര്യ കൊ​ല്ല​പ്പെ​ട്ട​ത്.
കേ​ര​ളം ക​ണ്ട ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ങ്ങ​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു ഇ​ത്. ക്രൂ​ര​മാ​യ കൊ​ല​പാ​ത​കം ന​ട​ന്ന് ഒ​രാ​ഴ്ച്ച​ക്ക​കം പ്ര​തി​യാ​യ ഓ​ട്ടോ ഡ്രൈ​വ​ര്‍ രാ​ജേ​ഷി​നെ പോ​ലീ​സ് പി​ടി​കൂ​ടി. രാ​ജേ​ഷ് ഓ​ട്ടോ​റി​ക്ഷ​യു​മാ​യി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍​നി​ന്നും വേ​റ്റി​നാ​ട് ഭാ​ഗ​ത്തേ​ക്കു പോ​യി യാ​ത്ര​ക്കാ​രെ ഇ​റ​ക്കി തി​രി​കെ വ​രു​ന്പോ​ൾ ചി​റ​ക്കോ​ണ​ത്ത് ആ​ര്യ​യു​ടെ വീ​ടി​നു മു​ന്നി​ല്‍ വ​ച്ച് ഓ​ട്ടോ​റി​ക്ഷ റോ​ഡ​രി​കി​ലെ കു​ഴി​യി​ല്‍ വീ​ണ​ത്.
തു​ട​ര്‍​ന്ന് സ​ഹാ​യ​ത്തി​നാ​യി എ​ത്തി​യ ആ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന് രാ​ജേ​ഷ് ക​ട​ക്കു​ക​യാ​യി​രു​ന്നു. പ്ര​ത്യ​ക്ഷ​ത്തി​ല്‍ തെ​ളി​വു​ക​ളൊ​ന്നും ഇ​ല്ലാ​യി​രു​ന്ന കൊ​ല​പാ​ത​ക​ത്തി​ല്‍ സ​മീ​പ​വാ​സി​യ കു​ട്ടി രാ​ജേ​ഷി​ന്‍റെ ഓ​ട്ടോ​യെ കു​റി​ച്ച് ന​ല്‍​കി​യ ചി​ല വി​വ​ര​ങ്ങ​ളാ​ണ് കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ​തും പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ കാ​ര​ണ​മാ​യ​തും.
89-ാം ദി​വ​സം അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി പോ​ലീ​സ്കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു.​തു​ട​ര്‍​ന്ന് 2013ല്‍ ​കോ​ട​തി രാ​ജേ​ഷി​ന് വ​ധ ശി​ക്ഷ​വി​ധി​ച്ചു. ആ​ര്യാ വ​ധ​ക്കേ​സി​ലെ ഈ ​വി​ധി അ​ത്യ​പൂ​ര്‍​വ വി​ധി​യാ​യി നി​യ​മ​വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. 2013ല്‍ ​വ​ധ​ശി​ക്ഷ​വി​ധി​ക്ക​പ്പെ​ട്ട രാ​ജേ​ഷി​ന് പി​ന്നീ​ട് വ​ധ​ശി​ക്ഷ ജീ​വ​പ​ര​ന്ത്യ​മാ​യി മാ​റി. ശി​ക്ഷ അ​നു​ഭ​വി​ച്ച് വ​ര​വെ​യാ​ണ് ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 23ന് ​മ​റ്റൊ​രു പ്ര​തി​ക്കൊ​പ്പം രാ​ജേ​ഷ് ജ​യി​ല്‍ ചാ​ടി​യ​ത്. ഇ​തു​വ​രെ​യും രാ​ജേ​ഷി​നെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.