കോ​ർ​പ​റേ​ഷ​നി​ലെ നി​കു​തി വെ​ട്ടി​പ്പ് : ബി​ജെ​പി​യു​ടെ നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങി; സ​മ​ര​പ്പന്തൽ പ്രാ​ർ​ഥ​നാ വേ​ദി​യാ​ക്കി യു​ഡി​എ​ഫ്
Wednesday, October 20, 2021 10:54 PM IST
തി​രു​വ​ന​ന്ത​പു​രം : നി​കു​തി വെ​ട്ടി​പ്പു കേ​സി​ൽ പ്ര​തി​പ​ക്ഷം കോ​ർ​പ​റേ​ഷ​നി​ൽ തു​ട​രു​ന്ന സ​മ​രം 22 ദി​വ​സം പി​ന്നി​ട്ടു. ഇ​ത്ര​യും നാ​ൾ രാ​പ്പ​ക​ൽ സ​മ​രം ന​ട​ത്തി​യ ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ ഇ​ന്ന​ലെ മു​ത​ൽ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ചു. ത​ട്ടി​പ്പു​കാ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ ന​ട​ത്തി വ​രു​ന്ന അ​നി​ശ്ചി​ത​കാ​ല സ​ത്യാ​ഗ്ര​ഹ സ​മ​ര വേ​ദി ഇ​ന്ന​ലെ പ്രാ​ർ​ഥ​നാ​വേ​ദി​യാ​യി. ത​ട്ടി​പ്പു​കാ​രെ അ​റ​സ്റ്റ് ചെ​യ്യി​ക്കു​ന്ന​തി​നു​ള്ള സ​ദ്ബു​ദ്ധി മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ന് ഉ​ണ്ടാ​കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് യു​ഡി​എ​ഫ് സ​ർ​വ​മ​ത പ്രാ​ർ​ഥ​ന സം​ഘ​ടി​പ്പി​ച്ച​ത്. ഖു​ർ​ആ​ൻ​ഉം ബൈ​ബി​ളും രാ​മാ​യാ​ണ​വും സ​മ​ര​വേ​ദി​യി​ൽ പാ​രാ​യ​ണം ചെ​യ്തു.

കേ​ര​ള​ത്തി​ൽ മു​ഖ്യ​മ​ന്ത്രി മു​ത​ൽ ശി​പാ​യി വ​രെ അ​ഴി​മ​തി​യു​ടെ പി​ടി​യി​ല​ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നു ബി​ജെ​പി​യു​ടെ നി​രാ​ഹാ​ര സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ലെ പ​ണം മു​ഴു​വ​ൻ അ​ഴി​മ​തി​യി​ലൂ​ടെ എ​കെ​ജി സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റു​ന്നു. ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ പ​ണ​മി​ല്ലെ​ന്നാ​ണ് സ​ർ​ക്കാ​ർ ഭാ​ഷ്യം. പ്ര​ള​യ​ദു​രി​താ​ശ്വാ​സ ഫ​ണ്ടു മു​ത​ൽ വീ​ട്ടു​ക​രം വ​രെ ത​ട്ടി​യെ​ടു​ത്തു. സ​ർ​ക്കാ​രി​ലേ​ക്ക് കി​ട്ടേ​ണ്ട പ​ണം മു​ഴു​വ​ൻ ഇ​ട​നി​ല​ക്കാ​ർ ത​ട്ടി​യെ​ടു​ക്കു​ക​യാ​ണ്. ഇ​തു​കൊ​ണ്ടാ​ണ് ജ​ന​ക്ഷേ​മ​ത്തി​ന് പ​ണ​മി​ല്ലാ​തെ വ​രു​ന്ന​ത്. 9000 കോ​ടി രൂ​പ ക​ർ​ഷ​ക​ർ​ക്ക് കൊ​ടു​ക്കേ​ണ്ട​താ​ണ്. ഒ​രു രൂ​പ പോ​ലും കൊ​ടു​ത്തി​ട്ടി​ല്ല.
പ്ര​ള​യ​ദു​രി​താ​ശ്വാ​സ​ത്തി​നാ​യി പി​രി​ച്ചെ​ടു​ത്ത 4500 കോ​ടി​യും കേ​ന്ദ്രം ന​ൽ​കി​യ 3000 കോ​ടി​യും ഇ​തു​വ​രെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ന​ൽ​കി​യി​ട്ടി​ല്ല. പ്ര​ള​യ സെ​സ് എ​ന്ന നി​ല​യി​ൽ 1400 കോ​ടി പി​രി​ച്ചെ​ടു​ത്തു. അ​തും കാ​ണാ​നി​ല്ല. ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ത്തി​ലും ഭ​ര​ണ​യ​ന്ത്ര​ത്തി​ലും മു​ഴു​വ​ൻ അ​ഴി​മ​തി​യാ​ണ്. സി​പി​എം ഏ​റ്റ​വും വ​ലി​യ പ​ണ​ക്കാ​രാ​യ​ത് ഖ​ജ​നാ​വി​ലെ പ​ണം അ​ഴി​മ​തി​യി​ലൂ​ടെ ത​ട്ടി​യെ​ടു​ത്ത​തു കൊ​ണ്ടാ​ണെ​ന്നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. സ​മ​രാം​ഗ​ങ്ങ​ളെ അ​ദ്ദേ​ഹം ഷാ​ൾ അ​ണി​യി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പി. ​സു​ധീ​ർ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ക​ര​മ​ന ജ​യ​ൻ, അ​ഡ്വ. എ​സ്. സു​രേ​ഷ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

യു​ഡി​എ​ഫ് ഇ​ന്ന​ലെ വ്യ​ത്യ​സ്ത​മാ​യ സ​മ​ര രീ​തി​യാ​ണു ന​ട​ത്തി​യ​ത്. മേ​യ​ർ​ക്കു ന​ല്ല ബു​ദ്ധി തോ​ന്നാ​ൻ അ​വ​ർ കോ​ർ​പ​റേ​ഷ​നു മു​ന്നി​ൽ ന​ട​ത്തി​യ സ​ർ​വ​മ​ത പ്രാ​ർ​ഥ​ന​യ്ക്ക് കൗ​ണ്‍​സി​ല​ർ മേ​രി​പു​ഷ്പം, വേ​ല​പ്പ​ൻ നാ​യ​ർ, അ​ബ്ദു​ൾ ഫാ​റൂ​ഖ് എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്. സ​ത്യ​ഗ്ര​ഹം എം.​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യു​ടെ പേ​രി​ൽ പോ​ലും അ​ഴി​മ​തി ന​ട​ത്തി​യ ഭ​ര​ണ നേ​തൃ​ത്വ​മാ​ണു കോ​ർ​പ്പ​റേ​ഷ​നി​ലു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ൻ മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണും സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി. ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റാ​ൻ യു​ഡി​എ​ഫ് ന​ട​ത്തു​ന്ന സ​ഹ​ന​സ​മ​രം മേ​യ​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന​തു ജ​നാ​ധി​പ​ത്യ​ത്തി​നു ഭൂ​ഷ​ണ​മ​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ പി.​പ​ത്മ​കു​മാ​ർ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ്, പി.​ശ്യാം​കു​മാ​ർ, ആ​ക്കു​ളം സു​രേ​ഷ്, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​കെ.​വേ​ണു​ഗോ​പാ​ൽ, ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള, വ​ട്ടി​യൂ​ർ​ക്കാ​വ് ര​വി, ബീ​മാ​പ്പ​ള്ളി റ​ഷീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.