യു​വ​ക​ലാ​സാ​ഹി​തി ജി​ല്ലാ സ​മ്മേ​ള​നം
Thursday, November 25, 2021 11:17 PM IST
നേ​മം: ഫാ​സി​സം ജ​നാ​ധി​പ​ത്യ​ത്തി​ലേ​യ്ക്ക് ക​ട​ന്നു ക​യ​റു​ക​യാ​ണെ​ന്ന് ക​വി​യും യു​വ ക​ലാ സാ​ഹി​തി പ്ര​സി​ഡ​ന്‍റു​മാ​യ ആ​ലം​കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ. യു​വ​ക​ലാ​സാ​ഹി​തി ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​തി​ര ബാ​ല​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി എം.​മ​ഹേ​ഷ് കു​മാ​ർ (പ്ര​സി​ഡ​ന്‍റ്) ,എ​ൻ.​കെ.​കി​ഷോ​ർ ,എ.​എം.​റൈ​സ് ,കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ ,ദേ​വ​കി (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ) അ​ഡ്വ.​സി.​എ.​ന​ന്ദ​കു​മാ​ർ (സെ​ക്ര​ട്ട​റി) ,ചു​ള്ളാ​ളം ബാ​ബു​രാ​ജ് ,വി​ജ​യ​ൻ നെ​ടു​മ​ങ്ങാ​ട് ,എം.​ശ്രീ​കാ​ന്ത്(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

സൗ​ജ​ന്യ സം​രം​ഭ​ക
പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം: ബി​സ്ഗേ​റ്റ് ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ സം​രം​ഭ​ക പ​രി​ശീ​ല​ന​വും വി​വി​ധ ബി​സി​ന​സ് സം​രം​ഭ മാ​തൃ​ക​ക​ളു​ടെ അ​വ​ത​ര​ണ​വും നാ​ളെ ന​ട​ക്കും. രാ​വി​ലെ 9.30 മു​ത​ൽ തി​രു​വ​ന​ന്ത​പു​രം ത​ന്പാ​നൂ​ർ ഹൈ​സി​ന്ത് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വി​ദ​ഗ്ധ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും. ഫോ​ൺ: 9846216050.