അ​പ​ക​ട​ക്കെ​ണി​യാ​യി മ​ന്നൂ​ർ​ക്കോ​ണം - വി​തു​ര റോ​ഡ്
Tuesday, November 30, 2021 11:40 PM IST
വി​തു​ര: അ​പ​ക​ട​ക്കെ​ണി​യാ​യ മ​ന്നൂ​ർ​ക്കോ​ണം - വി​തു​ര റോ​ഡ് യാ​ത്ര​ക്കാ​രു​ടെ പേ​ടി​സ്വ​പ്ന​മാ​യി മാ​റു​ന്നു. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഏ​ഴു പേ​രാ​ണ് ഇ​വി​ടെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​ത്.
വീ​തി​യി​ല്ലാ​ത്ത റോ​ഡി​ലെ അ​പ​ക​ട​ക്കു​ഴി​ക​ളാ​ണ് യാ​ത്ര​ക്കാ​രെ ഏ​റെ വ​ല​യ്ക്കു​ന്ന​ത്. പൊ​ന്മു​ടി റോ​ഡി​ൽ മ​ന്നൂ​ർ​ക്കോ​ണം മു​ത​ൽ വി​തു​ര ക​ലു​ങ്കു​വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് റോ​ഡ് ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്. വ​ള​വു​ക​ൾ നി​റ​ഞ്ഞ റോ​ഡി​ന്‍റെ ഇ​രു വ​ശ​ങ്ങ​ളും പൂ​ർ​ണ​മാ​യി ഇ​ടി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. പ​തി​നെ​ട്ടാം​ക​ല്ല്, തൊ​ളി​ക്കോ​ട്,ഹൈ​സ്കൂ​ൾ ജം​ഗ്ഷ​ൻ, പു​ളി​മൂ​ട്, തോ​ട്ടു​മു​ക്ക്,ഇ​ര​പ്പി​ൽ, പേ​ര​യ​ത്തു​പാ​റ, ചേ​ന്ന​ൻ​പാ​റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡി​ൽ നി​റ​യെ കു​ഴി​ക​ളാ​ണ്. അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​വും ഓ​ട സം​വി​ധാ​ന​മി​ല്ലാ​ത്ത​തു​മാ​ണ് റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യ്ക്കു കാ​ര​ണ​മാ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. പൊ​ന്മു​ടി,ഐ​സ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന നൂ​റു​ക​ണ​ത്തി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന പ്ര​ധാ​ന റോ​ഡി​ലാ​ണ് ഈ ​ദു​രി​ത​യാ​ത്ര.