കു​ഞ്ഞു ഋ​തി​ക​യു​ടെ ചി​കി​ത്സ​യ്ക്കാ​യി ധ​നസ​മാ​ഹ​ര​ണം
Saturday, January 22, 2022 11:21 PM IST
നെ​ടു​മ​ങ്ങാ​ട് : അ​സ്ഥി​മ​ജ്ജ മാ​റ്റി​വ​യ്ക്ക​ലി​ന് സ​ഹാ​യം തേ​ടു​ന്ന ഋതി​ക​യെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ബൈ​ക്കേ​ഴ്‌​സ് -സൈ​ക്കി​ള്‍ റൈ​ഡേ​ഴ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ധ​ന സ​മാ​ഹ​ര​ണം . ഗു​രു​ത​ര ജ​നി​ത​ക​രോ​ഗം ബാ​ധി​ച്ച ആ​റു​മാ​സം​പ്രാ​യ​മു​ള്ള കു​ട്ടി​യാ​ണ് ഋതി​ക. നെ​ടു​മ​ങ്ങാ​ട് ക​രി​പ്പൂ​ര്‍ പ​ട​വ​ള്ളി​ക്കോ​ണം ശ്യാം​ലാ​ല്‍ -അ​മി​ത​കൃ​ഷ്ണ​ന്‍ ദ​മ്പ​തി​മാ​രു​ടെ മ​ക​ള്‍. ലൂ​ക്കോ​സൈ​റ്റ് അ​ഡീ​ഷ​ന്‍ ഡെ​ഫി​ഷന്‍​ഷി എ​ന്ന അ​പൂ​ര്‍​വ​രോ​ഗം ബാ​ധി​ച്ച് വെ​ല്ലൂ​ര്‍ സി​എം​സി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ് ഋതി​ക. ഉ​ട​ന്‍ മ​ജ്ജ മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്ത​ണ​മെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശം. 45ല​ക്ഷം രൂ​പ വേ​ണ്ടി​വ​രും.

നെ​ടു​മ​ങ്ങാ​ട്ടെ ഒ​രു പൂ​ക്ക​ട​യി​ല്‍ പൂ ​കെ​ട്ടു​ന്ന ശ്യാം​ലാ​ലി​ന്. ഇ​ത്ര​യും തു​ക ക​ണ്ടെ​ത്താ​നാ​കാ​തെ വി​ഷ​മി​ക്കു​ന്നു എ​ന്ന വാ​ര്‍​ത്ത​യ​റി​ഞ്ഞ ബൈ​ക്കേ​ഴ്‌​സ് സം​ഘം ഒ​റ്റ​ദി​വ​സം കൊ​ണ്ട് സ​മാ​ഹ​രി​ച്ച​ത് 25000 രൂ​പ. തു​ക ശ്യാം​ലാ​ലി​ന് കൈ​മാ​റി. മു​ര​ളി, പ്ര​സാ​ദ്, കി​ര​ണ്‍, അ​മ​ല്‍, ദി​ലീ​പ് എ​ന്നി​വ​രാ​ണ് നെ​ടു​മ​ങ്ങാ​ട് ബൈ​ക്കേ​ഴ്‌​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന​ത്. അ​ഞ്ച് പേ​രി​ല്‍​ത്തു​ട​ങ്ങി​യ സം​ഘ​ത്തി​ല്‍ ഇ​പ്പോ​ള്‍ വ​നി​ത​ക​ള്‍ ഉ​ള്‍​പ്പ​ടെ നൂ​റി​ല​ധി​കം പേ​രു​ണ്ട്.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഊ​ന്ന​ല്‍ ന​ല്‍​കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​ഘ​ട​ന പ്ലാ​സ്റ്റി​ക്ക് നീ​ക്കം ചെ​യ്യ​ല്‍, ട്ര​ക്കിം​ഗ്, ര​ക്ത​ദാ​നം എ​ന്നീ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി മാ​തൃ​ക​കാ​ട്ടു​ന്നു.