ആ​ഹ്ളാ​ദ​തി​മ​ർ​പ്പി​ൽ പൊ​റ്റ നി​വാ​സി​ക​ൾ
Sunday, May 15, 2022 1:03 AM IST
പാ​റ​ശാ​ല: വാ​ഴ്ത്ത​പ്പെ​ട്ട ദേ​വ​സ​ഹാ​യം​പി​ള്ള​യു​ടെ വി​ശു​ദ്ധ പ​ദ​വി പ്ര​ഖ്യാ​പ​ന​ത്തെ പ്രാ​ർ​ഥ​ന​യോ​ടെ സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങി പൊ​റ്റ എ​ന്ന ഗ്രാ​മം. ദേ​വ​സ​ഹാ​യം പി​ള്ള​യു​ടെ നാ​മ​ധേ​യ​ത്തി​ൽ പ​ണി ക​ഴി​പ്പി​ച്ചി​ട്ടു​ള്ള ആ​ദ്യ​ത്തെ ദേ​വാ​ല​യ​മാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത​യി​ലെ ചെ​ങ്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ചാ​വ​ലൂ​ർ പൊ​റ്റ​യി​ലേ​ത്.

ഇ​ന്ന് ഉ​ച്ച​ക്ക് ര​ണ്ട​ര​യ്ക്ക് ദേ​വ​സ​ഹാ​യം​പി​ള്ള​യെ വി​ശു​ദ്ധ​നാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പ്പാ​പ്പ പ്ര​ഖ്യാ​പി​ക്കു​മ്പോ​ൾ ത​ന്നെ ത​ത്സ​മ​യ ദൃ​ശ്യ​ങ്ങ​ൾ എ​ല്ലാ​വ​രി​ലു​മെ​ത്തി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

ദേ​വാ​ല​യ​ത്തി​ലേ​ക്ക് തി​രി​യു​ന്ന ഇ​ടി​ച്ച​ക്ക പ്ലാ​മൂ​ട് മു​ത​ൽ ദേ​വാ​ല​യം വ​രെ ആ​ർ​ച്ചു​ക​ളും തോ​ര​ണ​ങ്ങ​ളും കൊ​ണ്ട് അ​ല​ങ്ക​രി​ച്ചു. വി​ശു​ദ്ധ പ​ദ​വി പ്ര​ഖ്യാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന് ദേ​വാ​ല​യ​ത്തി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന, ആ​റി​നു​ള്ള പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്ക് നെ​യ്യാ​റ്റി​ൻ​ക​ര ബി​ഷ​പ്ഡോ. വി​ൻ​സ​ന്‍റ് സാ​മു​വ​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.