ക​ണ്ണ​റ​വി​ള വാ​ര്‍​ഡ് എ​ല്‍​ഡി​എ​ഫ് നി​ല​നി​ര്‍​ത്തി
Wednesday, May 18, 2022 11:43 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : അ​തി​യ​ന്നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ണ​റ​വി​ള വാ​ര്‍​ഡ് എ​ല്‍​ഡി​എ​ഫ് നി​ല​നി​ര്‍​ത്തി. സി​പി​എ​മ്മി​ലെ എ​ന്‍. വി​ജ​യ​കു​മാ​ര്‍ 130 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്. വി​ജ​യ​കു​മാ​റി​ന് 564 വോ​ട്ടും യു​ഡി​എ​ഫി​ലെ ഇ.​എ​ല്‍ അ​രു​ണ്‍​ലാ​ലി​ന് 434 വോ​ട്ടും വി. ​സ​ജി​കു​മാ​റി​ന് 117 വോ​ട്ടും ല​ഭി​ച്ചു. ക​ണ്ണ​റ​വി​ള വാ​ര്‍​ഡി​നെ പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന സി​പി​എ​മ്മി​ലെ ജി.​എ​ല്‍ രാ​ജ​ഗോ​പാ​ലി​ന്‍റെ നി​ര്യാ​ണ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്.
സി​പി​എം നെ​ല്ലി​മൂ​ട് നോ​ര്‍​ത്ത് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​ണ് വി​ജ​യ​കു​മാ​ര്‍. പ‍​ഞ്ചാ​യ​ത്ത് ഭ​രി​ക്കു​ന്ന യു​ഡി​എ​ഫി​ന് ആ​റ് അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. വി​ജ​യ​കു​മാ​റി​ന്‍റെ വി​ജ​യ​ത്തോ​ടെ എ​ല്‍​ഡി​എ​ഫി​നും ആ​റ് അം​ഗ​ങ്ങ​ളാ​യി. ബി​ജെ​പി ക്ക് ​അ​ഞ്ച് അം​ഗ​ങ്ങ​ളു​ണ്ട്.
തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​റി​ഞ്ഞ​തി​നു ശേ​ഷം എ​ല്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ണ്ണ​റ​വി​ള​യി​ല്‍ ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി. തു​ട​ര്‍​ന്ന് ചേ​ര്‍​ന്ന യോ​ഗം സി​പി​എം നെ​യ്യാ​റ്റി​ന്‍​ക​ര ഏരിയ സെ​ക്ര​ട്ട​റി ടി. ​ശ്രീ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി. ​രാ​ജേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​നാ​യി. എ​ല്‍​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വീ​ന​ര്‍ കൊ​ട​ങ്ങാ​വി​ള വി​ജ​യ​കു​മാ​ര്‍, വി​ജ​യി​ച്ച സ്ഥാ​നാ​ര്‍​ഥി എ​ന്‍. വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.