വി​ജ​യമോ​ഹി​നി മി​ൽ​തൊ​ഴി​ലാ​ളി​ക​ൾ നി​രാ​ഹാ​രസ​മ​രം നടത്തും
Sunday, May 22, 2022 11:26 PM IST
തി​രു​വ​ന​ന്ത​പു​രം: വി​ജ​യ​മോ​ഹി​നി സ്പി​ന്നിം​ഗ് മി​ൽ ഉ​ൾ​പ്പെടെ നാ​ഷ​ണ​ൽ ടെ​ക്സ്റ്റ​യി​ൽ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ സ്വ​ത്തു​ക്ക​ൾ വി​ൽ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ തൊ​ഴി​ലാ​ളി​ക​ൾ കു​ടും​ബ​ത്തോ​ടൊ​പ്പം അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​ര​മാ​രം​ഭി​ക്കു​മെ​ന്ന് ഐ​എ​ൻ​ടി​യു​സി.
വി​ജ​യ​മോ​ഹി​നി എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ഐ​എ​ൻ​ടി​യു​സി അ​റു​പ​താം വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ മി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം പ്ര​മേയ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
വാ​ർ​ഷി​ക സ​മ്മേ​ള​നം ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ.​പ്ര​താ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​മ​ഹേ​ശ്വ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ണി ജോ​സ് നാ​ല​പ്പാ​ട്ട്, ഗോ​പ​കു​മാ​ര​ൻ നാ​യ​ർ, സ​ജി​കു​മാ​ർ, എം.​എ​സ്.​താ​ജു​ദ്ദീ​ൻ, കേ​ശ​വ​ൻ ത​മ്പി, ബി. ​മ​ഞ്ചു​ള, സൗ​മ്യ, ജ​യ​മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.