പ്ലേ​സ്‌​മെ​ന്‍റ് ഡ്രൈ​വ് 15ന്
Wednesday, June 29, 2022 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി എം​പ്ലോ​യ്‌​മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മോ​ഡ​ൽ ക​രി​യ​ൽ സെ​ന്‍റ​ർ ജൂ​ലൈ 15നു ​രാ​വി​ലെ 10 മു​ത​ൽ പ്ലേ​സ്‌​മെ​ന്‍റ് ഡ്രൈ​വ് സം​ഘ​ടി​പ്പി​ക്കു​ന്നു. +2/ഡി​ഗ്രി/​പി​ജി/ ബി​ബി​എ/ എം​ബി​എ/ ബി​ടെ​ക്/ ഡി​പ്ലോ​മ യോ​ഗ്യ​ത​യാ​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ 317 ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് പ്ലേ​സ്‌​മെ​ന്‍റ് ഡ്രൈ​വ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ജൂ​ലൈ 13ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​നു മു​ൻ​പാ​യി https://bit.ly/3HV62N4 എ​ന്ന ലി​ങ്ക് വ​ഴി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഒ​ഴി​വു​ക​ൾ സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.facebook.com/MCCTVM സ​ന്ദ​ർ​ശി​ക്കു​ക​യോ ഓ​ഫീ​സ് പ്ര​വൃ​ത്തി സ​മ​യ​ത്ത് 0471-2304577 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യ​ണം.

ഡോ​ണ്‍ ബോ​സ്കോ ല​ഹ​രി വി​രു​ദ്ധ​
പ​രി​പാ​ടി

തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡോ​ണ്‍ ബോ​സ്കോ കി​സ്മ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "ല​ഹ​രി​യേ വി​ട' എ​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഗാ​ന്ധി പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ഫോ​ർ​ട്ട് ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്ഐ സ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ക്സൈ​സ് എ​സ്ഐ ഷാ​ജു, കി​സ്മ​ത്ത് ഡ​യ​റ​ക്ട​ർ ഫാ.​സ​ജി എ​ള​ന്പാ​ശേ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി കേ​ര​ള​ത്തി​ൽ 12 ജി​ല്ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ഡോ​ണ്‍ ബോ​സ്കോ​യു​ടെ കി​സ്മ​ത്ത്.