അ​വ​യ​വ​ദാ​നം: സ​മ​ഗ്ര പ്രോ​ട്ടോ​കോ​ള്‍ രൂ​പീ​ക​രി​ക്കും- മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
Monday, August 8, 2022 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: അ​വ​യ​വ​ദാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ഗ്ര പ്രോ​ട്ടോ​കോ​ള്‍ രൂ​പീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. അ​വ​യ​വ​ദാ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ്രാ​യോ​ഗി​ക​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് പ്രോ​ട്ടോ​കോ​ള്‍ ന​വീ​ക​രി​ച്ച് സ​മ​ഗ്ര​മാ​ക്കു​ന്ന​ത്. ജീ​വി​ച്ചി​രി​ക്കു​മ്പോ​ഴു​ള്ള അ​വ​യ​വ​ദാ​ന​വും മ​ര​ണാ​ന​ന്ത​ര അ​വ​യ​വ​ദാ​ന​വും ഈ ​പ്രോ​ട്ടോ​കോ​ളി​ന് കീ​ഴി​ല്‍ കൊ​ണ്ടു​വ​രും.
അ​വ​യ​വ​ദാ​നം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത് മു​ത​ല്‍ അ​വ​യ​വ വി​ന്യാ​സം, ശ​സ്ത്ര​ക്രി​യ, തു​ട​ര്‍ ചി​കി​ത്സ എ​ന്നി​വ​യി​ല്‍ വ്യ​ക്ത​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കൊ​ണ്ടു​വ​രും. ഓ​രോ​രു​ത്ത​രു​ടേ​യും ഉ​ത്ത​ര​വാ​ദി​ത്തം നി​ശ്ച​യി​ക്കു​ക​യും അ​ത് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യും. ഇ​ത് സം​ബ​ന്ധി​ച്ച് രൂ​പീ​ക​രി​ക്കു​ന്ന ക​മ്മി​റ്റി ഇ​ത് ഉ​റ​പ്പാ​ക്ക​ണം. അ​വ​യ​വം മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷ​വും തു​ട​ര്‍ ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി. അ​വ​യ​വ​ദാ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് വി​ളി​ച്ചു​കൂ​ട്ടി​യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.
ഓ​രോ മെ​ഡി​ക്ക​ല്‍ കോ​ള​ജും കൃ​ത്യ​മാ​യ അ​വ​ലോ​ക​ന യോ​ഗം ന​ട​ത്തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി. ഒ​രു ടീം ​ത​ന്നെ അ​വ​യ​വ​ദാ​ന പ്ര​ക്രി​യ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ലെ ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കാ​ന്‍ മ​റ്റൊ​രു ടീ​മി​നെ​ക്കൂ​ടി സ​ജ്ജ​മാ​ക്കി നി​യോ​ഗി​ക്ക​ണം.
പ​രീ​ശീ​ല​നം നേ​ടി​യ ആ​ത്മാ​ര്‍​ഥ​മാ​യ സം​ഘ​ത്തെ ഓ​രോ മെ​ഡി​ക്ക​ല്‍ കോ​ള​ജും സ​ജ്ജ​മാ​ക്ക​ണം. ടീം​വ​ര്‍​ക്ക് ഉ​ണ്ടാ​ക​ണം. കെ ​സോ​ട്ടോ എ​ന്തൊ​ക്കെ ചെ​യ്യ​ണ​മെ​ന്ന് സം​ബ​ന്ധി​ച്ചു​ള്ള ആ​ക്‌​ഷ​ന്‍​പ്ലാ​ന്‍ ഉ​ണ്ടാ​ക്ക​ണം.
ആ​ശു​പ​ത്രി​ക​ളി​ല്‍ ഒ​രു ട്രാ​ന്‍​സ്പ്ലാ​ന്‍റ് ടീ​മി​നെ സ​ജ്ജ​മാ​ക്ക​ണം. പ​ത്ത് മു​ത​ല്‍ പ​തി​ന​ഞ്ച് വ​ര്‍​ഷ​ത്തെ പ​രി​ച​യ​മു​ള്ള ഫാ​ക്വ​ല്‍​റ്റി​ക​ളെ കൂ​ടി അ​വ​യ​വ​ദാ​ന പ്ര​ക്രി​യ​യി​ല്‍ പ്രാ​പ്ത​മാ​ക്കി കൂ​ടു​ത​ല്‍ ശ​സ്ത്ര​ക്രി​യ​ക​ള്‍ ന​ട​ത്ത​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി.
ആ​രോ​ഗ്യ വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​ആ​ശ തോ​മ​സ്, മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ. ​തോ​മ​സ് മാ​ത്യു, കെ. ​സോ​ട്ടോ എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഡോ. ​നോ​ബി​ള്‍ ഗ്രേ​ഷ്യ​സ്, മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ടു​മാ​ര്‍, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ള്‍, യൂ​റോ​ള​ജി ഫാ​ക്വ​ല്‍​റ്റി​ക​ള്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.