ത​ണ​ൽ ക​ന്യാ പ്രോ​ജ​ക്ടി​ന്‍റെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം ന​ട​ത്തി
Thursday, August 18, 2022 12:02 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ദ​യാ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ത​ണ​ൽ എ​ന്ന പേ​രി​ൽ അ​ഗ​തി​ക​ളെ​യും അ​നാ​ഥ​രെ​യും കി​ഡ്നി രോ​ഗി​ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന നി​ര​വ​ധി സം​രം​ഭ​ങ്ങ​ൾ ന​ട​ത്തി ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു.
തി​രു​വ​ന​ന്ത​പു​രം ക​ല്ല​യ​ത്ത് ആ​രം​ഭി​ക്കു​ന്ന ത​ണ​ൽ ക​ന്യാ പ്രോ​ജ​ക്ടി​ന്‍റെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ത​ണ​ൽ കേ​ന്ദ്ര ക​മ്മി​റ്റി കേ​ര​ള​ത്തി​ലും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​യി ന​ട​പ്പാ​ക്കു​ന്ന 75 പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നാ​ണ് ക​ല്ല​യ​ത്ത് അ​ഗ​തി മ​ന്ദി​രം, സൗ​ജ​ന്യ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ, സ്പെ​ഷ​ൽ സ്കൂ​ൾ, ന്യൂ​റോ റീ​ഹാ​ബ് സെ​ന്‍റ​ർ എ​ന്നി​വ ക​ന്യാ പ്രോ​ജ​ക്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന​ത്.
പ്രോ​ജ​ക്ടി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ക​ന്യ റ​ഹീം നി​ർ​വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ പി. ​മാ​ഹി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ അ​ഡ്വ. എ.​എം.​കെ. നൗ​ഫ​ൽ, ഹ​ലീ​ൽ റ​ഹ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.