വാ​മ​ന​പു​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 117 ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു
Friday, August 19, 2022 12:04 AM IST
തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ​വ​രും കൃ​ഷി​യി​ലേ​ക്ക് വ​ന്നാ​ൽ നാ​ട് സ​മ്പ​ൽ​സ​മൃ​ദ്ധ​മാ​കു​മെ​ന്നും ആ​രോ​ഗ്യ​മു​ള്ള ത​ല​മു​റ​യെ സൃ​ഷ്ടി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും ഡി.​കെ. മു​ര​ളി എം​എ​ൽ​എ. സം​സ്ഥാ​ന​ത്തെ കാ​ർ​ഷി​ക അ​ഭി​വൃ​ദ്ധി​യി​ലേ​ക്ക് ന​യി​ക്കാ​ൻ നാം ​ഒ​രു​മി​ച്ച് ശ്ര​മി​ക്ക​ണ​മെ​ന്നും പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​ത നേ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ർ​ഷ​ക ദി​ന​ത്തി​ൽ വാ​മ​ന​പു​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ക​ർ​ഷ​ക​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ.
വാ​മ​ന​പു​രം, ക​ല്ല​റ, പാ​ങ്ങോ​ട്, പെ​രി​ങ്ങ​മ്മ​ല, ന​ന്ദി​യോ​ട്, ആ​നാ​ട്, പ​ന​വൂ​ർ, പു​ല്ല​മ്പാ​റ, നെ​ല്ല​നാ​ട് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 117 ക​ർ​ഷ​ക​രെ ച​ട​ങ്ങു​ക​ളി​ൽ ആ​ദ​രി​ച്ചു. കൂ​ടാ​തെ ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വീ​ട്ടു​വ​ള​പ്പി​ൽ കൃ​ഷി ചെ​യ്ത് വി​ജ​യി​ച്ച 100 വീ​ട്ട​മ്മ​മാ​രെ​യും പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും സം​സ്ഥാ​ന അ​വാ​ർ​ഡു​ക​ൾ നേ​ടി​യ ര​ണ്ടു​പേ​രെ​യും ആ​ദ​രി​ച്ചു.
പ​ഞ്ചാ​യ​ത്തു​ക​ളും കൃ​ഷി ഭ​വ​നു​ക​ളും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. കാ​ർ​ഷി​ക വി​ളം​ബ​ര ജാ​ഥ​യും, ക​ർ​ഷ​ക ച​ന്ത​ക​ളും, സെ​മി​നാ​റു​ക​ളും, തൈ ​ന​ടീ​ലും പ​രി​പാ​ടി​ക​ൾ​ക്ക് മാ​റ്റ് കൂ​ട്ടി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​ക​ളി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, കൃ​ഷി ഓ​ഫീ​സ​ർ​മാ​ർ, സാ​മൂ​ഹ്യ സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.