തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് ദീൻദയാൽ ഉപാധ്യായ സശാക്തീകരണ്‍ പുരസ്കാരം
Thursday, September 19, 2019 12:35 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ 2017 - 18ലെ ​ദീ​ൻ​ദ​യാ​ൽ ഉ​പാ​ദ്യാ​യ സ​ശാ​ക്തീ​ക​ര​ൺ പു​ര​സ്കാ​രം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു ല​ഭി​ച്ച​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു അ​റി​യി​ച്ചു.

പ്രാ​ഥ​മി​ക ത​ല​ത്തി​ൽ സം​സ്ഥാ​ന​ത​ല പ​രി​ശോ​ധ​ന സ​മി​തി ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ന്ദ്ര പ​ഞ്ചാ​യ​ത്ത് മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്ന് ദേ​ശീ​യ ത​ല പ​രി​ശോ​ധ​നാ സം​ഘം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ നേ​രി​ട്ടെ​ത്തി വി​വി​ധ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു.

കൂ​ടാ​തെ നേ​രി​ട്ടും പ​വ​ർ​പോ​യി​ന്‍റ് പ്ര​സ​ന്‍റേ​ഷ​നി​ലൂ​ടെ​യും വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പ് മ​ന​സി​ലാ​ക്കി​യ ശേ​ഷ​മാ​ണ് പു​ര​സ്കാ​ര​ത്തി​ന് പ​ഞ്ചാ​യ​ത്തി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.2017 - 18ൽ ​മി​ക​ച്ച ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു​ള്ള സ്വ​രാ​ജ് ട്രോ​ഫി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നേ​ടി​യി​ട്ടു​ണ്ട്.

കൂ​ടാ​തെ ഏ​റ്റ​വും മി​ക​ച്ച ജ​ന​പ്ര​തി​നി​ധി​ക്കു​ള്ള പ്ര​ഥ​മ പ്ര​തി​ഭാ പു​ര​സ്കാ​രം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു​വി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി​വ​രു​ന്ന ജ​ല​ശ്രീ , പാ​ഥേ​യം, ഗ്രീ​ൻ മി​ൽ​ക്ക് തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ ഏ​റെ ജ​ന​പ്രി​യ​വും ശ്ര​ദ്ധേ​യ​വു​മാ​ണ്.