ചിറയിൻകീഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സാ​ന്ത്വ​ന​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു
Sunday, September 22, 2019 12:21 AM IST
ചി​റ​യി​ന്‍​കീ​ഴ്: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കി​ട​പ്പ് രോ​ഗി​ക​ള്‍​ക്ക് സാ​ന്ത്വ​ന​മേ​കാ​ന്‍ സാ​ന്ത്വ​ന​യാ​ത്ര ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ആ​ര്‍.​സു​ഭാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​വ​രെ വീ​ട്ടി​ലെ​ത്തി ക​ണ്ടു.

ആ​റു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും കി​ട​പ്പ് രോ​ഗി​ക​ളെ നേ​രി​ട്ട് ക​ണ്ട് അ​വ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ളും ആ​വ​ശ്യ​ങ്ങ​ളും മ​ന​സി​ലാ​ക്കു​ക​യാ​യി​രു​ന്നു യാ​ത്ര​യു​ടെ ല​ക്ഷ്യം. ര​ണ്ട് ദി​വ​സ​ത്തെ സാ​ന്ത്വ​ന യാ​ത്ര​യി​ല്‍ 166 രോ​ഗി​ക​ളെ സം​ഘം സ​ന്ദ​ര്‍​ശി​ച്ചു. ഇ​വ​ര്‍​ക്കാ​വ​ശ്യ​മാ​യ വ​സ്ത്രം, ഭ​ക്ഷ്യ​കി​റ്റ് എ​ന്നി​വ സം​ഘം വി​ത​ര​ണം ചെ​യ്തു.

നി​ല​വി​ല്‍ മാ​സ​ത്തി​ല്‍ ഒ​രു​ത​വ​ണ പാ​ലി​യേ​റ്റി​വ് നേ​ഴ്സ്മാ​രു​ടെ സേ​വ​നം ഇ​വ​ര്‍​ക്ക് ല​ഭി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ അ​ത്യാ​സ​ന്ന നി​ല​യി​ലു​ള്ള രോ​ഗി​ക​ളെ ചി​റ​യി​ന്‍​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പാ​ലി​യേ​റ്റി​വ് വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റി വി​ദ​ഗ്ധ ചി​കി​ത്സ​യും ന​ല്‍​കു​ന്നു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ഞ്ചു​തെ​ങ്ങ് സു​രേ​ന്ദ്ര​ന്‍, ജോ​യി​ന്‍റ് ബി​ഡി​ഒ ആ​ര്‍.​എ​സ്. രാ​ജീ​വ്, ചി​റ​യി​ന്‍​കീ​ഴ് താ​ലൂ​ക്കാ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഡി.​എ​സ്. ശ​ബ്ന, മെ​ഡി​ക്ക​ല്‍ സം​ഘം എ​ന്നി​വ​ര്‍ സം​ഘ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.