വി​വാ​ഹ ആ​വ​ശ്യ​ത്തി​ന് ന​ൽ​കി​യ കാ​ർ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി
Friday, October 18, 2019 1:13 AM IST
പാ​റ​ശാ​ല: സു​ഹൃ​ത്തി​ന് വി​വാ​ഹ ആ​വ​ശ്യ​ത്തി​നു ന​ൽ​കി​യ ഇ​ന്നോ​വ കാ​ർ തി​രി​കെ ന​ൽ​കാ​തെ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. അ​മ​ര​വി​ള കീ​ഴ്ക്കൊ​ല്ല കു​ഴി​വി​ള വീ​ട്ടി​ൽ റെ​ജി​ന്‍റെ കെ​എ​ൽ 24 ബി 3637 ​ര​ജി​സ്റ്റ​ർ ന​മ്പ​രു​ള്ള കാ​റാ​ണ് ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി​യു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ നാ​ലാം തി​യ​തി ബീ​മാ​പ​ള്ളി, വ​ള്ള​ക്ക​ട​വ്, പു​തു​വ​ൽ​പു​ര​യി​ടം IK11036/70/2919ൽ ​താ​മ​സി​ക്കു​ന്ന ലു​ക്ക്മാ​ൻ എ​ന്ന​യാ​ളി​ന് വി​വാ​ഹ ആ​വ​ശ്യ​ത്തി​നാ​യി വാ​ഹ​നം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പ​റ​ഞ്ഞ ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും തി​രി​കെ ന​ൽ​കാ​ത്ത​തി​ൽ ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വാ​ഹ​നം ത​മി​ഴ്നാ​ട്ടി​ലെ ശി​വ​കാ​ശി​യി​ൽ പ​ണ​യം വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും വി​ട്ടു​കി​ട്ട​ണ​മെ​ങ്കി​ൽ ഭീ​മ​മാ​യ തു​ക ന​ൽ​ക​ണ​മെ​ന്നും പ​റ​യു​ക​യാ​യി​രു​ന്നു .

തു​ട​ർ​ന്ന് വാ​ഹ​ന ഉ​ട​മ ന​ട​ത്തി​യ അ​ന്വ​ഷ​ണ​ത്തി​ൽ ലു​ക്മാ​ന്‍റെ പേ​രി​ൽ സ​മാ​ന​മാ​യ രീ​തി​യി​ൽ നി​ര​വ​ധി പേ​രു​ടെ കാ​റു​ക​ൾ ത​ട്ടി​യെ​ടു​ത്ത​താ​യി അ​റി​യാ​ൻ ക​ഴി​ഞ്ഞ​താ​യും പാ​റ​ശാ​ല പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പാ​റ​ശാ​ല പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.