ദേ​ശീ​യ​പാ​ത​യി​ൽ നീ​റ​മ​ണ്‍​ക​ര​യി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്നു; ക​ണ്ണ​ട​ച്ച് ന​ഗ​ര​സ​ഭ
Monday, October 21, 2019 12:39 AM IST
നേ​മം : ക​ര​മ​ന -ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ​പാ​ത​യി​ൽ കൈ​മ​നം വ​നി​താ പോ​ളീ​ടെ​ക്നി​ക്കി​നു സ​മീ​പം കാ​ടു ക​യ​റി കി​ട​ക്കു​ന്ന സ്ഥ​ല​ത്ത് ആ​ശു​പ​ത്രി മാ​ലി​ന്യ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ളവ ത​ള്ളു​ന്നു. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

കാ​ൽ നൂ​റ്റാ​ണ്ട് മു​ന്പ് പ​ഴ​യ നേ​മം പ​ഞ്ചാ​യ​ത്താ​യി​രു​ന്ന​പ്പോ​ൾ ടെ​ലി​ക്കോം അ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​വ​രെ കു​ടി​യൊ​ഴി​പ്പി​ച്ച് ഏ​റ്റെ​ടു​ത്ത ഭൂ​മി​യാ​ണി​ത്. പ​ത്തേ​ക്ക​റി​ല​ധി​കം വ​രു​ന്ന വി​ശാ​ല​മാ​യ സ്ഥ​ലം ആ​ർ​ക്കും പ്ര​യോ​ജ​ന​മി​ല്ലാ​തെ കാ​ട് പി​ടി​ച്ചു​കി​ട​ക്കു​ക​യാ​ണ്. ടെ​ലി​ക്കോം മാ​റി ബി​എ​സ്എ​ൻ​എ​ൽ ആ​യി​ട്ടും ഈ ​ഭൂ​മി അ​നാ​ഥ​മാ​യി കി​ട​ക്കു​ക​യാ​ണ്. നേ​ര​ത്തെ ഇ​വി​ടെ മ​തി​ലു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ​പാ​ത വി​ക​സ​നം വ​ന്ന​പ്പോ​ൾ മ​തി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു അ​തി​നു​ശേ​ഷം മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളാ​നും ക്രി​മി​ന​ൽ സം​ഘ​ങ്ങ​ൾ​ക്ക് ഒ​ളി​താ​വ​ള​വു​മാ​യി ഇ​ത് മാ​റി.

നീ​റ​മ​ണ്‍​ക​ര എ​ൻ​എ​സ്എ​സ ് വ​നി​താ കോ​ള​ജി​നും നാ​ൽ​പ്പ​ത്തി​നാ​ലാം കോ​ള​നി വ​രെ​യും നീ​ണ്ടു കി​ട​ക്കു​ന്ന​താ​ണ് ഈ ​സ്ഥ​ലം. ആ​ശു​പ​ത്രി മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്ക​പ്പെ​ടാ​തെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ത​ള്ളു​ന്ന​ത് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കാ​ൻ ക​രാ​ർ ഏ​റ്റെ​ടു​ക്കു​ന്ന​വ​രാ​ണ് മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​തെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്.

ന​ഗ​ര​സ​ഭ ഇ​ട​പ്പെ​ട്ട് ആ​ശു​പ​ത്രി മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത് ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​ണ്.