മ​ദ​ര്‍​തെ​രേ​സ സ്കൂ​ളി​ല്‍ കൃ​ഷി​ത്തോ​ട്ട​മൊ​രു​ക്കി വി​ദ്യാ​ര്‍​ഥി​ക​ള്‍
Tuesday, October 22, 2019 12:04 AM IST
വെ​ള്ള​റ​ട: കി​ളി​യൂ​ര്‍ മ​ദ​ര്‍​തെ​രേ​സ സ്കൂ​ളി​ല്‍ ആ​രം​ഭി​ച്ച പ​ച്ച​ക്ക​റി തോ​ട്ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സ്കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ.​ക്രി​സ്തു​ദാ​സ് നി​ര്‍​വ​ഹി​ച്ചു. സ്കൂ​ളി​ലെ കാ​ര്‍​ഷി​ക ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ വീ​ട്ടി​ല്‍ മു​ള​പ്പി​ച്ച പ​ച്ച​ക്ക​റി​ത്തൈ​ക​ളാ​ണ് സ്കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ ന​ട്ട​ത്. കൃ​ഷി​ഭ​വ​നി​ല്‍ നി​ന്ന് ല​ഭി​ച്ച വി​ത്തു​ക​ളും, സ​മീ​പ​ത്തെ ന​ഴ്സ​റി​ക​ളി​ല്‍ നി​ന്നും ശേ​ഖ​രി​ച്ച വി​ത്തു​ക​ളു​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ മു​ള​പ്പി​ച്ച​ത്.

പൂ​ര്‍​ണ​മാ​യും ജൈ​വ​കൃ​ഷി രീ​തി​യി​ല്‍ ആ​രം​ഭി​ച്ച കൃ​ഷി​ത്തോ​ട്ട​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ന് വെ​ള്ള​റ​ട കൃ​ഷി​ഭ​വ​ന്‍റെ സ​ഹാ​യ​വും ല​ഭി​ക്കു​ന്നു​ണ്ട് . കൃ​ഷി അ​സി​സ്റ്റ​ന്‍റ് ദീ​പു, റോ​ബി​ന്‍​സ​ണ്‍, സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ൽ സു​ന്ദ​രി, പി​ടി​എ ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.