നെ​യ്യാ​റ്റി​ൻ​ക​ര അ​മ​ലോ​ത്ഭ​വ​മാ​താ ക​ത്തീ​ഡ്ര​ലി​നു മു​ന്നി​ൽ മാ​ലി​ന്യക്കൂന്പാ​രം
Saturday, November 16, 2019 12:42 AM IST
അ​മ​ര​വി​ള: നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത​യു​ടെ ഭ​ദ്രാ​സ​ന ദേ​വാ​ല​യ​മാ​യ അ​മ​ലോ​ത്ഭ​വ​മാ​താ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​നു മു​ന്നി​ൽ മാ​ലി​ന്യം കു​ന്നു​കൂ​ടു​ന്ന​താ​യി പ​രാ​തി.

മാ​ലി​ന്യ​ങ്ങ​ൾ റോ​ഡി​ലേ​യ്ക്ക് വ​ളി​ച്ചെ​റി​യു​ന്ന​തി​നാ​ൽ ദേ​വാ​ല​യ​ത്തി​ലേ​യ്ക്കു​വ​രാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഞാ​യ​റാ​ഴ്ച​ക​ളി​ൽ മാ​ലി​ന്യം നീ​ക്കം ന​ട​ക്കാ​ത്ത​തി​നാ​ൽ ദു​ർ​ഗ​ന്ധം കാ​ര​ണം പ​ള്ളി​യി​ൽ ഇ​രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ പ​റ​യു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ൾ മു​നി​സി​പ്പാ​ലി​റ്റി​ക്ക് ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.പ​ള്ളി​ക്ക് മു​ന്നി​ലെ മാ​ലി​ന്യ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ.