ക​ലോ​ത്സ​വം​ ക​ല​ക​ളു​ടെ അ​തി​ജീ​വ​നം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ക​ണ്ണാ​ടി​ക​ൾ: മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ
Wednesday, November 20, 2019 12:17 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ല​ക​ളു​ടെ അ​തി​ജീ​വ​നം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ക​ണ്ണാ​ടി​യാ​ണ് ക​ലോ​ത്സ​വ​ങ്ങ​ളെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. ആ​ധു​നി​ക​ത​യെ പു​ൽ​കാ​ൻ വെ​ന്പു​ന്ന ലോ​ക​ത്ത് മ​ണ്‍​മ​റ​ഞ്ഞു പോ​യെ​ന്നു ക​രു​തി​യ ക​ല​ക​ളു​ടെ തി​രി​ച്ചു​വ​ര​വും ഉ​ത്സ​വ​വു​മാ​ണ് ഓ​രോ ക​ലോ​ത്സ​വ​ങ്ങ​ളെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. 60-ാമ​ത് റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

മ​ത​ത്തി​ന്‍റെ​യും ജാ​തി​യു​ടേ​യും വേ​ലി​ക്കെ​ട്ടു​ക​ൾ​ക്കു​ള്ളി​ൽ മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ പാ​ഠ​ങ്ങ​ളാ​ണ് ക​ലോ​ത്സ​വ​ങ്ങ​ൾ പ​ക​രു​ന്ന​ത്.

ക​ല​യു​ടെ മ​തം മാ​ന​വി​ക​ത​യാ​ണെ​ങ്കി​ൽ രാ​ഷ്ട്രീ​യം ന​ന്മ​യാ​ണ്. ക​ഥ​ക​ളി​യി​ൽ അ​ർ​ജു​ന വേ​ഷ​ത്തി​ൽ നൗ​ഫ​ലി​നെ​യും മാ​ർ​ഗം​ക​ളി​യി​ൽ ശ്രീ​ദേ​വി​യെ​യും ഒ​പ്പ​ന​യി​ൽ മീ​നാ​ക്ഷി​യെ​യും ന​മു​ക്ക് ക​ലോ​ത്സ​വ​വേ​ദി​ക​ളി​ൽ കാ​ണാം.

ക​ലോ​ത്സ​വം സ​ർ​ഗാ​ത്മ​പ്ര​തി​രോ​ധ​ങ്ങ​ളു​ടെ​യും പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ​യും ഇ​ട​മാ​ണ്. വം​ശ​നാ​ശം സം​ഭ​വി​ച്ച​തും ത​ള​ച്ചി​ട​പ്പെ​ട്ട​തും ആ​ധു​നി​ക​ത​യി​ൽ മു​ങ്ങേി​പ്പാ​യ​തു​മാ​യ ക​ലാ​രൂ​പ​ങ്ങെ​ള പൊ​ടി ത​ട്ടി​യെ​ടു​ക്കാ​ൻ മേ​ള​ക​ളി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

മേ​യ​ർ കെ.​ശ്രീ​കു​മാ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ, ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ സി.​സു​ദ​ർ​ശ​ൻ, വ​ലി​യ​ശാ​ല വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ എം. ​ല​ക്ഷ്മി, ആ​ർ​ഡി​ഡി ഇ.​എ​സ്. നാ​രാ​യ​ണി, സ്വ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സി. ​മ​നോ​ജ്കു​മാ​ർ, എം.​ലീ​ന, എം.​സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.