യൂ​ണി​വേ​ഴ്സി​റ്റി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യു​ടെ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം നടത്തി
Friday, February 14, 2020 12:34 AM IST
പോ​ത്ത​ൻ​കോ​ട് : കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കാ​ട്ടാ​യി​ക്കോ​ണം വാ​ഴ​വി​ള​യി​ലേ യൂ​ണി​വേ​ഴ്സി​റ്റി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യു​ടെ ര​ണ്ടാം​ഘ​ട്ട കെ​ട്ടി​ട നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.
കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍റെ സി​എ​സ്ആ​ർ​ഫ​ണ്ടി​ൽ നി​ന്നും 51 ല​ക്ഷം രൂ​പ ന​ൽ​കും ആ​ദ്യ​ഘ​ട്ട​മാ​യി 12,50,000 രൂ​പ​യു​ടെ ചെ​ക്ക് കാ​ട്ടാ​യി​ക്കോ​ണം വാ​ർ​ഡ് കൗ​ൺ​സി​ല​ർ സി​ന്ധു ശ​ശി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഐ​ഒ സി ​ഡ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ തോ​മ​സ് വ​ര്‍​ഗീ​സ് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന് കൈ​മാ​റി.
2019 ന​വം​ബ​റി​ൽ ആ​രം​ഭി​ച്ച യു​ഐ​ടി​ക്ക് ആ​ദ്യ​ഘ​ട്ട കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 48.6 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് മൂ​ന്നു സ്മാ​ർ​ട്ട് ക്ലാ​സ് മു​റി​ക​ളു​ള്ള കെ​ട്ടി​ടം നി​ർ​മി​ച്ചു പൂ​ർ​ത്തി​യാ​ക്കി ഉ​ത്ഘാ​ട​നം ചെ​യ്തി​രു​ന്നു .പ്രോ ​വൈ​സ് ചാ​ന്‍​സ​ല​ര്‍ പി. ​പി. അ​ജ​യ​കു​മാ​ര്‍, സി​ന്‍​ഡി​ക്ക​റ്റ് മെ​മ്പ​ർ​മാ​രാ​യ ജ​യ​രാ​ജ്, ന​സീ​ബ്, മു​ഹ​മ്മ​ദ് യാ​സി​ന്‍, ഐ​ഒ​സി തി​രു​വ​ന​ന്ത​പു​രം ഡ​പ്യു​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ വി​പി​ന്‍ ഓ​സ്റ്റി​ന്‍, കെ ​വി​ജ​യ​കു​മാ​രി പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​കൃ​ഷ്ണ​ൻ കു​ട്ടി നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.