യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച കേ​സ്: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Wednesday, February 26, 2020 12:39 AM IST
കാ​ട്ടാ​ക്ക​ട: യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ളെ കാ​ട്ടാ​ക്ക​ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​മ​ച്ച​ൽ കു​ച്ച​പ്പു​റം പു​ള്ളു​കു​ടി വീ​ട്ടി​ൽ രാ​ജേ​ഷ് കു​മാ​ർ(25) ആ​ണ് പി​ടി​യി​ലാ​യ​ത്.
മ​ർ​ദ​ന​മേ​റ്റ ആ​മ​ച്ച​ൽ കാ​ടു​വെ​ട്ടു​വി​ള വീ​ട്ടി​ൽ മു​ഹ​മ്മ​ദ് റാ​ഫി(40) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ വീ​ടീ​നു​മു​ന്നി​ൽ ഒ​രു ബൈ​ക്ക് പാ​ർ​ക്ക് ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നു​ള്ള ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് കാ​ട്ടാ​ക്ക​ട പോ​ലീ​സ് പ​റ​ഞ്ഞു. പി​ടി​യി​ലാ​യ രാ​ജേ​ഷി​ന്‍റെ ബ​ന്ധു അ​ക്ഷ​യു​ടെ ബൈ​ക്ക് മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ വീ​ടി​ന് മു​ന്നി​ലാ​ണ് പാ​ർ​ക്ക് ചെ​യ്ത​ത്. ബൈ​ക്ക് എ​ടു​ത്തു​മാ​റ്റാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ അ​ക്ഷ​യ് അ​നു​സ​രി​ച്ചി​ല്ല. തു​ട​ർ​ന്ന് മു​ഹ​മ്മ​ദ് റാ​ഫി ഇ​രു​വ​രെ​യും കൈ​യേ​റ്റം ചെ​യ്തു​വെ​ന്നും ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്താ​ലാ​ണ് രാ​ജേ​ഷും സം​ഘ​വും ചേ​ർ​ന്ന് മു​ഹ​മ്മ​ദ് റാ​ഫി​യെ മ​ർ​ദി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​കാ​ട്ടാ​ക്ക​ട കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.