അ​ഗ​തി​ക​ൾ​ക്കും അ​ശ​ര​ണ​ർ​ക്കും കൈ​ത്താ​ങ്ങാ​യി പോ​ലീ​സ്
Sunday, April 5, 2020 11:56 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് -19 നെ ​ത​ടു​ർ​ന്നു​ള്ള അ​ട​ച്ചു​പൂ​ട്ട​ൽ സാ​ധാ​ര​ണ​ക്കാ​രെ ബാ​ധി​ച്ചു തു​ട​ങ്ങി​യ ഇ​ക്കാ​ല​ത്ത് അ​ഗ​തി​ക​ൾ​ക്കും അ​ശ​ര​ണ​ർ​ക്കു​മാ​യു​ള്ള പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്നു. അ​ഗ​തി​ക​ൾ​ക്കും തെ​രു​വി​ൽ അ​ല​യു​ന്ന​വ​ർ​ക്കും ദി​വ​സം മൂ​ന്നു​നേ​രം ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​ൻ പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​ത് കേ​ര​ള​ത്തി​നു​ത​ന്നെ അ​ഭി​മാ​ന​മാ​കു​ക​യാ​ണ്.

സ​ന്പൂ​ർ​ണ അ​ട​ച്ചു​പൂ​ട്ട​ൽ നി​ല​വി​ൽ​വ​ന്ന ദി​വ​സം ഉ​ച്ച​യ്ക്ക് തി​രു​വ​ന​ന്ത​പു​ര​ത്ത് 125 പേ​ർ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ചു​കൊ​ണ്ടാ​ണ് ഒ​രു വ​യ​റൂ​ട്ടാം ഒ​രു വി​ശ​പ്പ​ക​റ്റാം എ​ന്ന പ​ദ്ധ​തി​ക്ക് പോ​ലീ​സ് തു​ട​ക്കം കു​റി​ച്ച​ത്. എ​ന്നാ​ൽ ഭ​ക്ഷ​ണം കി​ട്ടാ​ത്ത​വ​രു​ടെ എ​ണ്ണം തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ത്രം 125 നും ​അ​പ്പു​റ​ത്താ​ണെ​ന്ന് അ​ന്നു​ത​ന്നെ പോ​ലീ​സി​ന് മ​ന​സി​ലാ​യി. അ​തി​നെ തു​ട​ർ​ന്നാ​ണ് പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കാ​ൻ ഐ​ജി പി.​വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം തീ​രു​മാ​നി​ച്ച​ത്. സ്റ്റു​ഡ​ന്‍റ് കേ​ഡ​റ്റ് പോ​ലീ​സ്, ഔ​ർ റെ​സ്പോ​ണ്‍​സി​ബി​ലി​റ്റി ടു ​ചി​ൽ​ഡ്ര​ൻ, ന​ന്മ ചാ​രി​റ്റ​ബി​ൾ ഫൗ​ണ്ടേ​ഷ​ൻ, ലൂ​ർ​ദ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളും വ്യ​ക്തി​ക​ളും പോ​ലീ​സി​നൊ​പ്പം നി​ന്നു. ജ​ഗ​തി​യി​ലെ അ​ന​ന്ത​പു​രി ഓ​ഡി​റ്റോ​റി​യ​ത്തി​ലെ അ​ടു​ക്ക​ള​യാ​ണ് പാ​ച​ക കേ​ന്ദ്രം. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ദി​വ​സേ​ന മൂ​ന്നു നേ​ര​വു​മാ​യി ഏ​ക​ദേ​ശം 2150 ഭ​ക്ഷ​ണ​പ്പൊ​തി​ക​ളാ​ണ് പോ​ലീ​സ് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ സ​ഹാ​യം മാ​ത്ര​മാ​ണ് ഇ​തി​നാ​യി പോ​ലീ​സി​ന് ല​ഭി​ക്കു​ന്ന​ത്. ആ​റ്റു​കാ​ൽ ക്ഷേ​ത്രം ട്ര​സ്റ്റ്, ക​രി​ക്ക​കം ചാ​മു​ണ്ഡേ​ശ്വ​രി ക്ഷേ​ത്രം ട്ര​സ്റ്റ്, പ്ര​മു​ഖ അ​രി വി​പ​ണ​ന​ക്കാ​രാ​യ നി​റ​പ​റ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള​ള സ്ഥാ​പ​ന​ങ്ങ​ളാ​ണ് ക​ല​വ​റ​യി​ലേ​ക്ക് വേ​ണ്ട സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​ത്. കു​ടി​വെ​ള്ളം ന​ൽ​കു​ന്ന​ത് കേ​ര​ള കൗ​മു​ദി​യാ​ണ്. ഡോ. ​എ​ൻ.​വി.​പി​ള്ള ഉ​ൾ​പ്പെ​ടെ​യു​ള​ള പ്ര​മു​ഖ​രും പോ​ലീ​സി​ന് സ​ഹാ​യ​വു​മാ​യെ​ത്തി. ഇ​തു​വ​രെ 30,733 പാ​യ്ക്ക​റ്റ് ഭ​ക്ഷ​ണ​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ഇ​തി​ൽ 4,000 പ്ര​ഭാ​ത ഭ​ക്ഷ​ണം, 17,646 ഉ​ച്ച​ഭ​ക്ഷ​ണം, 9087 അ​ത്താ​ഴം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. കൂ​ടാ​തെ പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ൾ അ​തി​ഥി തൊ​ഴി​ലാ​ളി ക്യാ​ന്പു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 4442 ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്ത് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നാ​ണ് നി​ർ​വ​ഹി​ച്ച​ത്. ആ​ദ്യ​ത്തെ ഏ​താ​നും ദി​വ​സം പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്തെ ഷെ​ൽ​ട്ട​റി​ൽ പാ​ർ​പ്പി​ച്ചി​രു​ന്ന അ​ഗ​തി​ക​ൾ​ക്കാ​ണ് ഭ​ക്ഷ​ണം എ​ത്തി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കോ​ർ​പ്പ​റേ​ഷ​ൻ മു​ൻ​കൈ​യെ​ടു​ത്ത് സ്കൂ​ളു​ക​ളി​ലേ​ക്ക് അ​വ​രെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ക​യും ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കി തു​ട​ങ്ങു​ക​യും ചെ​യ്ത​തോ​ടെ പോ​ലീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന കേ​ന്ദ്രം മാ​റ്റി.

മെ​ഡി​ക്ക​ൽ കോ​ളേ​ജ്, ജ​ന​റ​ൽ ആ​ശു​പ​ത്രി, തൈ​ക്കാ​ട് സ്ത്രീ​ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലെ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കു​മാ​ണ് ഇ​പ്പോ​ൾ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. 150 പേ​ർ​ക്ക് പ്ര​ഭാ​ത ഭ​ക്ഷ​ണ​വും 950 പേ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​വും അ​ത്ര​യും പേ​ർ​ക്കു​ത​ന്നെ അ​ത്താ​ഴ​വും ഇ​പ്പോ​ൾ ന​ൽ​കി വ​രു​ന്നു. ചി​ല സ്ഥാ​പ​ന​ങ്ങ​ൾ ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ എ​ത്തി​ച്ചു​ത​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ഇ​തി​ലും കൂ​ടു​ത​ൽ പേ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കാ​ൻ ക​ഴി​യാ​റു​ണ്ട്.

ആ​ശു​പ​ത്രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മാ​ത്ര​മ​ല്ല പോ​ലീ​സി​ന്‍റെ ഭ​ക്ഷ​ണ​വി​ത​ര​ണം. വ​ട്ടി​യൂ​ർ​ക്കാ​വ്, തി​രു​മ​ല, കി​ഴ​ക്കേ​കോ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ലെ ഏ​ക​ദേ​ശം 125 കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും പോ​ലീ​സ് കൃ​ത്യ​മാ​യി ഭ​ക്ഷ​ണം എ​ത്തി​ച്ചു​ന​ൽ​കു​ന്നു​ണ്ട്. കൂ​ടാ​തെ ഭ​ക്ഷ​ണ​വ​ണ്ടി എ​ന്ന പേ​രി​ൽ ഒ​രു വാ​ഹ​ന​വും ന​ഗ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. 250 ഓ​ളം ഭ​ക്ഷ​ണ​പ്പൊ​തി​ക​ളു​മാ​യി ന​ഗ​രം ചു​റ്റു​ന്ന ഈ ​വാ​ഹ​നം വ​ഴി​യി​ൽ കാ​ണു​ന്ന വി​ശ​ന്നി​രി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ദി​വ​സ​വും ആ​ഹാ​രം എ​ത്തി​ക്കു​ന്നു.

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി സ്പെ​ഷ​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി യി​ലെ 15 ജീ​വ​ന​ക്കാ​ർ​ക്കും രാ​വി​ലെ​യും വൈ​കി​ട്ടും ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന​തും പോ​ലീ​സ് ത​ന്നെ. ലോ​ക്കൗ​ട്ട് മൂ​ലം തി​രു​വ​ന​ന്ത​പു​രം ഫൈ​ൻ ആ​ർ​ട്സ് കോ​ള​ജി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ പ​ത്ത് കു​ട്ടി​ക​ൾ​ക്ക് ദി​വ​സ​വും മൂ​ന്ന് നേ​രം ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കാ​നും പോ​ലീ​സ് ശ്ര​ദ്ധ​പു​ല​ർ​ത്തു​ന്നു​ണ്ട്.
തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ത്ര​മ​ല്ല കേ​ര​ള​ത്തി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളും ചെ​റു​പ​ട്ട​ണ​ങ്ങ​ളും ഒ​രു വ​യ​റൂ​ട്ടാം ഒ​രു വി​ശ​പ്പ​ക​റ്റാം എ​ന്ന പ​ദ്ധ​തി ഹൃ​ദ​യ​ത്തി​ൽ ഏ​റ്റു വാ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നി​വ കൂ​ടാ​തെ കു​റ്റി​പ്പു​റം, വ​ളാ​ഞ്ചേ​രി, മൂ​ന്നാ​ർ, തി​രൂ​ർ, വ​ണ്ടി​പ്പ​രി​യാ​ർ, കു​മ​ളി, നി​ല​ന്പൂ​ർ, അ​ട്ട​പ്പാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലും അ​ത​ത് സ്ഥ​ല​ത്തെ പോ​ലീ​സി​ന്‍റെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഈ ​പ​ദ്ധ​തി വ​ൻ​വി​ജ​യ​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​ണ്.

പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ ഐ​ജി പി.​വി​ജ​യ​നെ​ക്കൂ​ടാ​തെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​റ്റ് നോ​ഡ​ൽ ഓ​ഫീ​സ​ർ ആ​ർ.​അ​ജി​ത് കു​മാ​ർ, പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് സു​രേ​ഷ് കൃ​ഷ്ണ, ന​ന്മ ഫൗ​ണ്ടേ​ഷ​ൻ ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ വി.​എം.​രാ​കേ​ഷ്, ലൂ​ർ​ദ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ.​സോ​ണി മു​ണ്ടു​ന​ട​യ്ക്ക​ൽ, അ​ജ്വ കാ​റ്റ​റിം​ഗ് ഉ​ട​മ മു​ജീ​ബ് എ​ന്നി​വ​രും ഒ​രു സം​ഘം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് മ​റ്റ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം പ​ദ്ധ​തി​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ് നി​രീ​ക്ഷി​ച്ച് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ​യും എ​ഡി​ജി​പി മ​നോ​ജ് ഏ​ബ്ര​ഹാ​മും ഒ​പ്പ​മു​ണ്ട്.