എ​ട്ട് ട​ൺ അ​ഴു​കി​യ മ​ത്സ്യം പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു
Monday, April 6, 2020 11:17 PM IST
ക​ഴ​ക്കൂ​ട്ടം: ക​ഠി​നം​കു​ളം ചാ​ന്നാ​ങ്ക​ര​യി​ൽ എ​ട്ട് ട​ൺ അ​ഴു​കി​യ മ​ത്സ്യം പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. അ​ബ്ബാ​സ് എ​ന്ന വ്യ​ക്തി​യു​ടെ അ​ണ​ക്ക​പ്പി​ള്ള​യി​ലു​ള്ള ബി​സ്മി ഐ​സ് ഫാ​ക്ട​റി​യി​ൽ നി​ന്നാ​ണ് അ​ഞ്ച് ല​ക്ഷം രൂ​പ വി​ല​യ്ക്കു​ള്ള ചൂ​ര​മ​ത്സ്യം ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യ​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​ൽ​ക്കു​ന്ന​തി​ന് വേ​ണ്ടി ത​മി​ഴ്നാ​ട്ടി​ലെ കു​ള​ച്ച​ലി​ൽ നി​ന്നും ഇ​വി​ടേ​ക്ക് സ്ഥി​രം മ​ത്സ്യം എ​ത്തി​ക്കാ​റു​ണ്ട്. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് അ​ഴു​കി​യ മ​ത്സ്യം ക​യ​റ്റി​യ ലോ​റി ക​ണ്ടെ​ത്തി​യ​ത്. പി​ടി​കൂ​ടി​യ മ​ത്സ്യ​ശേ​ഖ​രം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഉ​ട​മ ത​ന്നെ കു​ഴി​ച്ചു​മൂ​ടി.

ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ചി​റ​യി​ൻ​കീ​ഴ് ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ ധ​ന്യ​ശ്രീ​വ​ൽ​സ​ൻ, ക​ഴ​ക്കൂ​ട്ടം ഓ​ഫീ​സ​ർ അ​ൻ​ഷ ജോ​ൺ, വ​ർ​ക്ക​ല ഓ​ഫീ​സ​ർ ജോ​ൺ വി​ജ​യ​കു​മാ​ർ, പു​തു​ക്കു​റി​ച്ചി ഹെ​ൽ​ത്ത് സെ​ന്‍റ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഗോ​ഡ്ഫ്രെ, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സാം ​വി​ല്ലിം​ഗ്ട​ൺ. ക​ഠി​നം​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഫെ​ലി​ക്സ്, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റൊ​ളു​ദോ​ൻ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.