പാ​ല​ത്തി​നാ​യു​ള്ള ഈ​ഞ്ച​പ്പു​രി നി​വാ​സി​ക​ളു​ടെ കാ​ത്തി​രി​പ്പ് നീ​ളു​ന്നു
Wednesday, August 5, 2020 11:28 PM IST
കാ​ട്ടാ​ക്ക​ട : ക​ര​മ​ന​യാ​റി​നു കു​റു​കെ​യു​ള്ള പാ​ല​ത്തി​നാ​യി കോ​ട്ട​യ്ക്ക​കം ഈ​ഞ്ച​പ്പു​രി നി​വാ​സി​ക​ളു​ടെ കാ​ത്തി​രി​പ്പ് നീ​ളു​ന്നു. അ​ര​നൂ​റ്റാ​ണ്ടാ​യു​ള്ള നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് പാ​ല​ത്തി​നാ​യി ഫ​ണ്ടും അ​നു​വ​ദി​ച്ചെ​ങ്കി​ലും ഫ​ണ്ട് വ​ക​മാ​റ്റി​യ​തോ​ടെ പാ​ല​മെ​ന്ന​ത് സ്വ​പ്നം മാ​ത്ര​മാ​യി അ​വ​ശേ​ഷി​ക്കു​ക​യാ​ണ്. ലോ​ക​ബാ​ങ്ക് ധ​ന​സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ലം നി​ർ​മി​ക്കാ​നാ​യി 33 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​ത്.
പ​തി​റ്റാ​ണ്ടു​ക​ളാ​യി ക​ട​ത്തു​വ​ള്ള​ത്തെ​യാ​ണ് ജ​നം ആ​ശ്ര​യി​ക്കു​ന്ന​ത്. കു​റ്റി​ച്ച​ൽ, ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വ​ള്ളി​മം​ഗ​ലം മൈ​ല​മൂ​ട്, ക​ണി​യാ​ൻ​വി​ളാ​കം, ചെ​റു​മ​ഞ്ച​ൽ, കൊ​ടു​ങ്ങ​ന്നി, ചോ​തി​ക്കു​ഴി, ഈ​ഞ്ച​പ്പു​രി മേ​ഖ​ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കോ​ട്ട​യ്ക്ക​ക​ത്തും ആ​ര്യ​നാ​ട്ടും എ​ത്തു​ന്ന​ത് ക​ട​ത്തു​വ​ള്ള​ത്തെ ആ​ശ്ര​യി​ച്ചാ​ണ്. രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ് ക​ട​ത്തു​വ​ള്ളം ഉ​ണ്ടാ​കു​ക. ക​ര​മ​ന​യാ​റ്റി​ൽ നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​കു​ക​യോ വ​ള്ള​ത്തി​നു കേ​ടു​പാ​ടു​ണ്ടാ​യാ​ലോ പി​ന്നെ ഇ​രു​ക​ര​ക​ളി​ലും എ​ത്തു​ക​യെ​ന്ന​ത് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​കും. തു​ട​ർ​ന്ന് പു​റം നാ​ട്ടി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ങ്കി​ൽ കൊ​ക്കോ​ട്ടേ​ല വ​ഴി അ​ണി​യി​ല​ക്ക​ട​വ്, കാ​ര്യോ​ട് റോ​ഡ് വ​ഴി കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ട​ണം. തൂ​ക്കു​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി മു​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി തു​ക അ​നു​വ​ദി​ച്ച് പാ​ലം നി​ർ​മി​ക്കു​വാ​നാ​യി​രു​ന്നു പ​ദ്ധ​തി.
ഇ​രു​ക​ര​ക​ളി​ലാ​യി പാ​ലം ഉ​റ​പ്പി​ച്ചു​നി​ർ​ത്തു​ന്ന​തി​നും സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കു​ന്ന​തി​നും മ​റ്റ് ഫ​ണ്ട് ക​ണ്ടെ​ത്താ​നും തീ​രു​മാ​നി​ച്ചു. പാ​ല​ത്തി​നാ​യി ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി​യു​ടെ അം​ഗീ​കാ​ര​വും ല​ഭി​ച്ചു.
പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് അ​നു​വ​ദി​ച്ചെ​ങ്കി​ലും ബാ​ക്കി​യു​ള്ള തു​ക ക​ണ്ടെ​ത്താ​നാ​കാ​താ​യ​തോ​ടെ പ​ണി വീ​ണ്ടും അ​വ​താ​ള​ത്തി​ലാ​യി. തു​ട​ർ​ന്നു​വ​ന്ന ഭ​ര​ണ​സ​മി​തി​ക്ക് അ​ധി​ക​തു​ക ക​ണ്ടെ​ത്താ​നാ​കാ​തെ വ​ന്ന​തോ​ടെ പാ​ലം പ​ണി ക​ട​ലാ​സി​ലൊ​തു​ങ്ങി.