ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
Monday, September 21, 2020 11:10 PM IST
തി​രു​വ​ന​ന്ത​പു​രം: വൈ​എം​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദ്വി​ദി​ന വാ​ർ​ഷി​ക ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തി. ദൈ​വ​ത്തി​ൽ ശ​ര​ണ​പ്പെ​ടു​ന്ന​വ​ർ​ക്ക് അ​ത്ഭു​ത​ങ്ങ​ൾ ദ​ർ​ശി​ക്കാ​ൻ ക​ഴി​യു​മെ​ന്നും വാ​ക്കി​ലൂ​ടെ​യും പ്ര​വ​ർ​ത്തി​യി​ലൂ​ടെ​യും സു​വി​ശേ​ഷം പ​ക​ർ​ന്നു ന​ൽ​കു​വാ​ൻ വി​ശ്വാ​സി സ​മൂ​ഹം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​വി​ൻ​സെ​ന്‍റ് സാ​മു​വ​ൽ പ​റ​ഞ്ഞു.
വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​ല്ല എ​പ്പി​സ്കോ​പ്പ​ൽ ജൂ​ബി​ലി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്ര​ഫ​സ​ർ റ​വ. വി​നോ​യി ഡാ​നി​യേ​ൽ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലും വ​ച​ന സ​ന്ദേ​ശം ന​ൽ​കി.
റ​വ. ഡ​ബ്ല്യു. ലി​വി​ങ്സ്റ്റ​ൺ, റ​വ. മാ​ത്യു സ്ക​റി​യ, സ്പി​രി​ച്വ​ൽ പ്രോ​ഗ്രാം​സ് ചെ​യ​ർ​മാ​ൻ ഡോ. ​കോ​ശി എം. ​ജോ​ർ​ജ്, ക​ണ്‍​വീ​ന​ർ ജി​മ്മി ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​ല​ക്ക് ലം​ഘ​നം : 24 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് 19 സു​ര​ക്ഷാ നി​രീ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​റ്റി പോ​ലീ​സ് ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കു​ന്ന ത​ര​ത്തി​ല്‍ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 24 പേ​ർ​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ്2020 പ്ര​കാ​രം കേ​സെ​ടു​ത്തു.
മാ​സ്ക്ക് ധ​രി​ക്കാ​ത്ത 85 പേ​രി​ൽ നി​ന്നും, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത 10 പേ​രി​ൽ നി​ന്നു​മാ​യി 19,000 രൂ​പ പി​ഴ ഈ​ടാ​ക്കി. സു​ര​ക്ഷാ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ യാ​ത്ര ന​ട​ത്തി​യ നാ​ലു വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ഇ​ന്ന​ലെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചു.


കോ​വി​ഡ് സ​മ്പ​ർ​ക്ക വ്യാ​പ​നം ദി​നം​പ്ര​തി വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ല​സ്ഥാ​ന​ത്തെ ക​ണ്ടെ​യ്ൻ​മെ​ന്‍റു സോ​ണു​ക​ളി​ല്‍ അ​തി​ർ​ത്തി​ക​ൾ അ​ട​ച്ചു​കൊ​ണ്ടു​ള്ള പോ​ലീ​സ് നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​യും രാ​ത്രി​യും പ​ക​ലും ശ​ക്ത​മാ​യി തു​ട​രും.