മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ സ്ക്രീ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലും
Monday, January 18, 2021 11:48 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വാ​ഹ​ന​ങ്ങ​ളി​ലെ കൂ​ളിം​ഗ് ഫി​ലി​മും, ക​ർ​ട്ട​നു​ക​ളും ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സം​സ്ഥാ​ന​ത്ത് തു​ട​ങ്ങി​വ​ച്ച ഓ​പ്പ​റേ​ഷ​ൻ സ്ക്രീ​ൻ പ്രോ​ഗ്രാ​മി​ൽ ആ​ദ്യ​ദി​വ​സം പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ൽ 36 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. വാ​ഹ​ന​ങ്ങ​ളു​ടെ പി​ൻ​വ​ശ​ത്തും ഇ​രു​വ​ശ​ങ്ങ​ളി​ലും കൂ​ളിം​ഗ് ഫി​ലിം ഒ​ട്ടി​ക്ക​ലും ക​ർ​ട്ട​ണു​ക​ൾ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തും ഉ​ള്ള​തി​നാ​ലാ​ണ് ബ​ഹു​മാ​ന​പ്പെ​ട്ട കേ​ര​ള ഹൈ​ക്കോ​ട​തി വി​ധി​ന്യാ​യം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.
മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ സ്പെ​ക്ട​ർ ബി​നോ​യ് വ​ർ​ഗീ​സ്, ശ​ര​ത് സേ​ന​ൻ, അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർമാ​രാ​യ മ​നോ​ഹ​ര​ൻ, മു​ഹ​മ്മ​ദ് റ​ഫീ​ഖ്, സെ​യ്താ​ലി​ക്കു​ട്ടി എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ര​ണ്ട് സ്ക്വാ​ഡ് ആ​യി തി​രി​ഞ്ഞു താ​ലൂ​ക്കി​ൽ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും, നി​ർ​ദ്ദേ​ശം അ​നു​സ​രി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ളു​ടെ റെ​ജിസ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കു​മെ​ന്നും പെ​രി​ന്ത​ൽ​മ​ണ്ണ ജോ​യി​ന്‍റ് ആ​ർ​ടി​ഒ സി.യു.മു​ജീ​ബ് അ​റി​യി​ച്ചു.