പീ​ഡ​നം: യു​വാ​വ് പി​ടി​യി​ല്‍
Friday, January 22, 2021 12:34 AM IST
കൊ​ണ്ടോ​ട്ടി:​സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ സൗ​ഹൃ​ദ​ത്തി​ലാ​യ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യി​ല്‍ നി​ന്ന് സ്വ​ര്‍​ണ​വും പ​ണ​വും കൈ​ക്ക​ലാ​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത യു​വാ​വ് റി​മാ​ന്‍​ഡി​ല്‍.
തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി ബി​സ്മി​ല്ല​ഖാ​ന്‍ (32) ആ​ണ് പി​ടി​യി​ലാ​യ​ത്.​കൊ​ണ്ടോ​ട്ടി സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. മൂ​ന്ന് മാ​സം മു​ന്‍​പ് ഷെ​യ​ര്‍ ചാ​റ്റി​ലൂ​ടെ​യാ​ണ് വി​ദ്യാ​ര്‍​ഥി​നി ബി​സ്മി​ല്ലാ​ഖാ​നു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യ​ത്. സൗ​ഹൃ​ദം മു​ത​ലെ​ടു​ത്ത യു​വാ​വ് വി​ദ്യാ​ര്‍​ഥി​നി​യെ ഇ​ടു​ക്കി മു​ണ്ട​ക്ക​യ​ത്തെ ലോ​ഡ്ജി​ല്‍ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. യു​വ​തി​യി​ല്‍ നി​ന്ന് ര​ണ്ട​ര​പ്പ​വ​ന്‍ സ്വ​ര്‍​ണ​വും 20,000 രൂ​പ​യും കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്തു.​കോ​ഴി​ക്കോ​ട് നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത യു​വാ​വി​നെ റി​മാ​ന്‍​ഡ് ചെ​യ്തു. കേ​സ് മു​ണ്ട​ക്ക​യം പോ​ലീ​സി​ന് കൈ​മാ​റു​മെ​ന്ന് ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​എം. ബി​ജു പ​റ​ഞ്ഞു.