യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വം: സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ
Sunday, April 11, 2021 12:28 AM IST
വേ​ങ്ങ​ര: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി ഊ​ര​കം മ​ല​യി​ൽ 40 മീ​റ്റ​ർ താ​ഴ്ച​യു​ള്ള കൊ​ക്ക​യി​ൽ ത​ള്ളി​യ സം​ഭ​വ​ത്തി​ലെ പ്ര​തി​യെ വേ​ങ്ങ​ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. എ​ട​രി​ക്കോ​ട് പു​തു​പ്പ​റ​ന്പ് ഒ​റ്റ​ത്തെ​ങ്ങി​ൽ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ഒ​റ്റ​യി​ൽ മു​ഹ​മ്മ​ദ് സ​ൽ​മാ​ൻ (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ അ​ഞ്ചാം തീ​യ​തി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

പു​തു​പ്പ​റ​ന്പ് അ​ങ്ങാ​ടി​ക്ക് സ​മീ​പ​ത്തെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ആ​ല​പ്പു​ഴ നൂ​റ​നാ​ട് സ്വ​ദേ​ശി താ​ജു​ദ്ദീ​ന്‍റെ മ​ക​നും ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ പൊ​ൻ​മാ​ന കി​ഴ​ക്കേ​ത്ത് നൗ​ഫ​ലി​നെ (18) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്.

സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ; വോ​ട്ടെ​ടു​പ്പി​ന്‍റെ ത​ലേ​ദി​വ​സം മി​നി ഊ​ട്ടി​ക്ക് സ​മീ​പ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​ദേ​ശ​മാ​യ എ​രു​മ​പ്പാ​റ​യി​ൽ റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൊ​ബൈ​ൽ ഫോ​ണ്‍ ബെ​ല്ല​ടി​ക്കു​ന്ന​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഫോ​ണെ​ടു​ത്ത് സം​സാ​രി​ച്ച​തി​നെ തു​ട​ർ​ന്ന് സം​ഭ​വം ന​ട​ക്കു​ന്ന​തി​ന്‍റെ ര​ണ്ട് ദി​വ​സം മു​ന്പ് പു​തു​പ്പ​റ​ന്പി​ൽ നി​ന്ന് കാ​ണാ​താ​യ യു​വാ​വി​ന്‍റെ ഫോ​ണാ​ണെ​ന്ന് മ​ന​സി​ലാ​യി.

തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ വേ​ങ്ങ​ര പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് പോ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ​മീ​പ​ത്തെ കൊ​ക്ക​യി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ നൗ​ഫ​ലി​നെ ബൈ​ക്കി​ലെ​ത്തി വീ​ട്ടി​ൽ നി​ന്ന് വി​ളി​ച്ചു​കൊ​ണ്ടു​പോ​യ​ത് മു​ഹ​മ്മ​ദ് സ​ൽ​മാ​നാ​ണെ​ന്ന് മ​ന​സി​ലാ​യി.

മൊ​ബൈ​ലി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സ്വി​ച്ച് ഓ​ഫ് ആ​യി​രു​ന്നു. തു​ട​ർ​ന്ന് മാ​താ​വി​ന്‍റെ ന​ന്പ​റി​ൽ വി​ളി​ച്ച് പി​താ​വി​ന്‍റെ നാ​ടാ​യ മൈ​സൂ​രി​ലേ​ക്ക് ക​ട​ന്ന പ്ര​തി​യെ വി​ളി​ച്ചു വ​രു​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.