മ​ഞ്ചേ​രി​യി​ൽ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ തു​റ​ന്നു
Tuesday, October 19, 2021 1:00 AM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി സീ​തി​ഹാ​ജി ബ​സ് ടെ​ർ​മി​ന​ലി​നോ​ട​നു​ബ​ന്ധി​ച്ച് ദീ​ർ​ഘ​കാ​ല​മാ​യി അ​ട​ഞ്ഞു കി​ട​ന്നി​രു​ന്ന കം​ഫ​ർ​ട്ട്് സ്റ്റേ​ഷ​ൻ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​തോ​ടെ യു.​എ.ല​ത്തീ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. 15 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് കം​ഫ​ർ​ട്ട്് സ്റ്റേ​ഷ​ൻ പു​തു​ക്കി പ​ണി​ത​ത്. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​എം സു​ബൈ​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ഡ്വ. ബീ​നാ​ജോ​സ​ഫ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഷ​റീ​ന ജ​വ​ഹ​ർ, മ​രു​ന്ന​ൻ മു​ഹ​മ്മ​ദ്, ടി.​എം നാ​സ​ർ, സി. ​സ​ക്കീ​ന, ത​ലാ​പ്പി​ൽ അ​ബ്ദു​ൾ​ജ​ലീ​ൽ, മ​രു​ന്ന​ൻ സാ​ജി​ദ് ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.