വീട് നിർമാണം: സഹായം നൽകി
Sunday, September 15, 2019 2:01 AM IST
എ​ട​ക്ക​ര: നാ​രോ​ക്കാ​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ക​നി​വ് ക്ലബി​ന്‍റെ​യും സാ​ന്ത്വ​നം ചാ​രി​റ്റി ക്ലബി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വീ​ട് നി​ർ​മാ​ണ​ത്തി​ന് സ​ഹാ​യം ന​ൽ​കി. സ​ഹോ​ദ​രി​മാ​രാ​യ ഇ​ഫ്ര ഷെ​റി​ൻ, ഷ​ബീ​ബ ഷെ​റി​ൻ എ​ന്നി​വ​രു​ടെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന് ജ​ന​ൽ, വാ​തി​ൽ എ​ന്നി​വ​ക്കു​ള്ള ഫ​ണ്ടാ​ണ് ന​ൽ​കി​യ​ത്. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ന്യൂ​ന​പ​ക്ഷ വ​കു​പ്പി​ന് കീ​ഴി​ൽ ല​ഭ്യ​മാ​യ തു​ക തി​ക​യാ​തെ നി​ർ​മാ​ണ പ്ര​വ​ർ​ത്തി പാ​തി വ​ഴി​യി​ൽ നി​ല​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

വാ​തി​ലും ജ​ന​ലും ഇ​ല്ലാ​ത്ത​തി​നാ​ൽ താ​ത്കാ​ലി​ക ഷെ​ഡി​ലാ​യി​രു​ന്നു ഈ ​കു​ട്ടി​ക​ളും മാ​താ​വും താ​മ​സി​ച്ചി​രു​ന്ന​ത്.

പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ഐ.​റ​ഷീ​ദ്, പ്രി​ൻ​സി​പ്പ​ൽ പി.​കെ.​അ​ബ്ദു​ൽ ക​രീം, ത​ണ്ണി​ക്ക​ട​വ് ത​ണ​ൽ ഗ്രാ​മം ചെ​യ​ർ​മാ​ൻ സി.​കെ.​മു​ഹ​മ്മ​ദ​ലി ഹാ​ജി, സാ​ന്ത്വ​നം ക​ണ്‍​വീ​ന​ർ പി.​മു​ഹ​മ്മ​ദ് ബാ​ബു, ക്ല​ബ് ക​ണ്‍​വീ​ന​ർ കെ.​പി.​മു​സ​ഫ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.