നാ​ലു പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു
Monday, September 16, 2019 12:03 AM IST
എ​ട​പ്പാ​ൾ : ക​ഴി​ഞ്ഞ ദി​വ​സം കാ​ളാ​ച്ചാ​ലി​ൽ സി​പി​എം -കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ നാ​ലു പേ​ർ​ക്കെ​തി​രെ ച​ങ്ങ​രം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രു സി​പി​എം പ്ര​വ​ർ​ത്ത​ക​നെ​തി​രെ​യും സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ കാ​ളാ​ച്ചാ​ൽ സ്വ​ദേ​ശി​യെ​യും കു​ട്ടി​ക​ളെ​യും ബൈ​ക്കി​ൽ വ​രു​ന്പോ​ൾ ത​ട​ഞ്ഞ് വ​ച്ച് മ​ർ​ധി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർക്കെതിരയുമാണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ്ര​ദേ​ശ​ത്തെ റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ അ​ഷ്റ​ഫും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ വാ​ട്്സ് ആ​പ്പി​ലു​ണ്ടാ​യ പ്ര​കോ​പ​ന​പ​ര​മാ​യ ത​ർ​ക്ക​ങ്ങ​ളാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ബൈ​ക്കി​ൽ കു​ട്ടി​ക​ളു​മാ​യി വ​രു​ന്പോ​ൾ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു വ​ച്ച് മ​ർ​ധി​ച്ചെ​ന്നാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ അ​ഷ്റ​ഫി​ന്‍റെ പ​രാ​തി. അ​ഷ്റ​ഫും മ​ക​നും പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ ണ്. ​അ​സ​ഭ്യം പ​റ​ഞ്ഞ​തി​നെ ചോ​ദ്യം ചെ​യ്ത ത​ങ്ങ​ളെ ക​ത്തി ഉ​പ​യോ​ഗി​ച്ചു അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ പ​രാ​തി. പ​രി​ക്കേ​റ്റ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ഷെ​ക്കീ​ർ(26), അം​ശി​ദ്(27), മ​ധു(26) എ​ന്നി​വ​ർ എ​ട​പ്പാ​ൾ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.