ദ​ന്പ​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു
Tuesday, February 18, 2020 12:25 AM IST
മ​ഞ്ചേ​രി: പ​തി​മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളു​മാ​യി എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നു മു​ങ്ങി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ദ​ന്പ​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പി​നു ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. വ​ഴി​ക്ക​ട​വ് കാ​രേ​ക്കോ​ട് ആ​ന​ക്ക​ല്ല​ൻ ആ​സീ​സി​ന്‍റെ മ​ക​ൾ ഹ​സീ​ന (36), ഭ​ർ​ത്താ​വ് കാ​സ​ർ​ഗോ​ഡ് കാ​ഞ്ഞ​ങ്ങാ​ട് ഒ​ഴി​ഞ്ഞ വ​ള​പ്പ് സ​ക്കീ​ന മ​ൻ​സി​ലി​ൽ സി​ദീ​ഖ് (30) എ​ന്നി​വ​രെ​യാ​ണ് മ​ഞ്ചേ​രി ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ 24ന് ​ക​രി​പ്പൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം. കാ​ഞ്ഞ​ങ്ങാ​ട് ഇ​ഖ്ബാ​ൽ ഗേ​റ്റി​ന് സ​മീ​പം ഫാ​ത്തി​മ വി​ല്ല​യി​ൽ മ​വ്വ​ൽ ഉ​മ്മ​റി​ന്‍റെ മ​ക​ൻ ഷം​സു​ദീ​ൻ (48) ആ​ണ് പ​രാ​തി​ക്കാ​ര​ൻ. ഷം​സു​ദീ​നൊ​പ്പം ദു​ബാ​യി​ൽ നി​ന്നു വ​രി​ക​യാ​യി​രു​ന്നു ഹ​സീ​ന. ഷം​സു​ദീ​ന്‍റെ ല​ഗേ​ജി​ന് ഭാ​ര​ക്കൂ​ടു​ത​ൽ ഉ​ള്ള​തി​നാ​ൽ കു​റ​ച്ച് ഹ​സീ​ന​യെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.
ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ൾ ടോ​യ്‌ലറ്റി​ലേ​ക്കെ​ന്നു പ​റ​ഞ്ഞ് ഹ​സീ​ന ബാ​ഗു​മാ​യി കടന്നുകള​ഞ്ഞെന്നാ​ണ് പ​രാ​തി. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ള​ട​ക്കം 18 ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ അ​ട​ങ്ങി​യ ബാ​ഗാ​ണ് കൊ​ള്ള​യ​ടി​ച്ച​തെ​ന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു.
ഇ​തി​നെ തു​ട​ർ​ന്ന് ഹ​സീ​ന​യെ​യും ഉ​രു​പ്പ​ടി​ക​ൾ വി​ൽ​ക്കാ​ൻ സ​ഹാ​യി​ച്ച ഭ​ർ​ത്താ​വ് സി​ദീ​ഖി​നെ​യും ഇ​ക്ക​ഴി​ഞ്ഞ നാ​ലി​നു വ​ഴി​ക്ക​ട​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഫെ​ബ്രു​വ​രി 14നാ​ണ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി ഇ​വ​രെ ക​രി​പ്പൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്.