എ​ട​ക്ക​ര​യി​ൽ 13 പേ​ർ അ​റ​സ്റ്റി​ൽ
Thursday, March 26, 2020 11:06 PM IST
എ​ട​ക്ക​ര: കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക് ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച പ​തി​മൂ​ന്ന് വ്യാ​പാ​രി​ക​ളെ എ​ട​ക്ക​ര പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ രാ​വി​ലെ ഏ​ഴ് മ​ണി മു​ത​ൽ വൈ​കി​ട്ട് അ​ഞ്ച് വ​രെ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കാ​വൂ എ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തി​ന് വി​രു​ദ്ധ​മാ​യി വൈ​കി​ട്ട് അ​ഞ്ച് മ​ണി​ക്ക് ശേ​ഷ​വും ക​ട​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ച പ​ത്ത് ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ക​ട​യു​ട​മ​ക​ളെ അ​റ​സ്റ്റ് ചെ​യ്തു ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.
അ​ത്യാ​വ​ശ്യ സാ​മ​ഗ്രി​ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ മാ​ത്ര​മേ തു​റ​ന്നി​രി​ക്കാ​വൂ എ​ന്ന നി​ബ​ന്ധ​ന​യ്ക്ക് വി​രു​ദ്ധ​മാ​യി സ്റ്റേ​ഷ​ന​റി ക​ട തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ച്ച മൂ​ന്ന് പേ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. എ​ട​ക്ക​ര എ​സ്ഐ വി.​അ​മീ​റ​ലി​യാ​ണ് നി​യ​മ​ലം​ഘ​ക​രെ അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​തി​ന് പു​റ​മെ വ്യാ​പാ​രി​ക​ൾ പാ​ലി​ക്കേ​ണ്ട നി​ർ​ദ്ദേ​ശ​ങ്ങ​ളും പോ​ലീ​സ് ന​ല്കി​യി​ട്ടു​ണ്ട്. സു​ര​ക്ഷി​ത​മാ​യ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ സൗ​ക​ര്യ​പ്പെ​ടും വി​ധം ക​ള്ളി​ക​ൾ അ​ട​യാ​ള​പ്പെ​ടു​ത്തി മാ​ത്ര​മേ ക​ട​ക​ൾ തു​റ​ക്കാ​വൂ. ആ​ളു​ക​ളെ ഈ ​ക​ള്ളി​ക​ളി​ൽ നി​ർ​ത്തേ​ണ്ട​ത് ക​ട​യു​ട​മ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. ആ​ളു​ക​ളെ ഇ​ങ്ങ​നെ നി​ർ​ത്താ​ത്ത പ​ക്ഷം, ക​ട​യു​ട​മ​യു​ടെ പേ​രി​ൽ കേ​സെ​ടു​ത്ത് അ​റ​സ്റ്റു ചെ​യ്യു​ന്ന​താ​യി​രി​ക്കും.
കേ​സെ​ടു​ക്ക​പ്പെ​ട്ട ക​ട​യു​ട​മ​ക​ളെ, പി​ന്നീ​ട് ക​ട തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. ക​ട​ക​ൾ തു​റ​ന്നി​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ച സ​മ​യ​നി​ഷ്ഠ പാ​ലി​ക്കാ​ത്ത ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും എ​ട​ക്ക​ര സി​ഐ മ​നോ​ജ് പ​റ​യ​റ്റ അ​റി​യി​ച്ചു.
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് 19 നു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​യി ഹോ​ട്ട​ലു​ക​ളി​ൽ ഇ​രു​ത്തി ആ​ളു​ക​ൾ​ക്കു ഭ​ക്ഷ​ണ,പാ​നീ​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത ഹോ​ട്ട​ലു​ട​മ​ക​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.
കൊ​ള​ത്തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​ങ്ങ​ളി​ൽ ക​റ​ങ്ങി ന​ട​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഇ​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​ണ്ടു​കെ​ട്ടു​മെ​ന്നും പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.