ബം​ഗ​ളൂ​രു​വി​ൽ നി​ന്നു 58 പേ​ർ ക​രി​പ്പൂ​രി​ലെ​ത്തി
Monday, May 25, 2020 11:35 PM IST
മ​ല​പ്പു​റം: ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് 58 യാ​ത്ര​ക്കാ​രു​മാ​യി 6ഇ 1729 ​ഇ​ൻ​ഡി​ഗോ വി​മാ​നം ഇ​ന്ന​ലെ വൈ​കീ​ട്ട് 5.20 നു ​ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. ഏ​ഴു ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.
34 പു​രു​ഷ​ൻ​മാ​രും 24 സ്ത്രീ​ക​ളു​മു​ള്ള സം​ഘ​ത്തി​ൽ ആ​ർ​ക്കും കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളി​ല്ല. മ​റ്റു ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ള്ള ഒ​രു മ​ല​പ്പു​റം സ്വ​ദേ​ശി​നി​യെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ല​ക്കാ​രാ​യ മൂ​ന്നു​പേ​രെ അ​വ​രു​ടെ താ​ത്പ​ര്യ പ്ര​കാ​രം സ്വ​ന്തം ചെ​ല​വി​ൽ ക​ഴി​യേ​ണ്ട കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലാ​ക്കി. മ​റ്റു​ള്ള​വ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. തി​രി​ച്ചെ​ത്തി​യ​വ​രു​ടെ ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ക​ണ​ക്കു​ക​ൾ ചു​വ​ടെ,
മ​ല​പ്പു​റം - 18, ക​ണ്ണൂ​ർ - മൂ​ന്ന്, കാ​സ​ർ​ഗോ​ഡ്- ഒ​ന്ന്, കോ​ഴി​ക്കോ​ട് - 28, പാ​ല​ക്കാ​ട് - അ​ഞ്ച്, തൃ​ശൂ​ർ - ഒ​ന്ന്, വ​യ​നാ​ട് - ര​ണ്ട്.