മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ത്തി​ന് സ​ജ്ജ​മാ​കു​ന്നു
Tuesday, November 24, 2020 1:05 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ലെ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​യി വ​രു​ന്നു. സി​വി​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ടം ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങു​ന്ന​തോ​ടെ വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ഒ​രേ കെ​ട്ടി​ട​ത്തി​ലാ​കു​ന്ന​ത് ജീ​വ​ന​ക്കാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഉ​പ​കാ​ര​മാ​യി​രി​ക്കും. മ​ല​യോ​ര​ത്തി​ന്‍റെ ദീ​ർ​ഘ​നാ​ള​ത്തെ ആ​ഗ്ര​ഹ​മാ​ണ് നി​ല​ന്പൂ​ർ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ടം. നി​ല​ന്പൂ​ർ ഗ​വ. ഐ.​ടി.​ഐ.​ക്ക് സ​മീ​പ​ത്തെ ഒ​രേ​ക്ക​റി​ലാ​ണ് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ.

നാ​ലു​നി​ല കെ​ട്ടി​ട നി​ർ​മാ​ണം ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​യി. അ​വ​സാ​ന മി​നു​ക്കു പ​ണി​ക​ൾ മാ​ത്ര​മാ​ണി​നി​യു​ള്ള​ത്.

15.25 കോ​ടി രൂ​പ പൊ​തു​ഭ​ര​ണ​വ​കു​പ്പ് നി​ർ​മാ​ണ​ത്തി​നും ഇ​ല​ക്ട്രി​ക്ക​ൽ ജോ​ലി​ക​ൾ​ക്കു​മാ​യി അ​നു​വ​ദി​ച്ചു.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു​കീ​ഴി​ലെ ബി​ൽ​ഡിം​ഗ് സെ​ക്ഷ​നാ​ണ് ചു​മ​ത​ല. സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യാ​യ ഹാ​ബി​റ്റാ​റ്റാ​ണ് രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​ത്.

റ​വ​ന്യു​വ​കു​പ്പ് ഏ​തൊ​ക്കെ ഓ​ഫീ​സു​ക​ളാ​ണ് ഇ​തി​ൽ പ്ര​വ​ർ​ത്തി​ക്കു​ക എ​ന്ന​ത് സം​ബ​ന്ധി​ച്ച് രൂ​പ​രേ​ഖ ത​യാ​റാ​ക്കി സ​ർ​ക്കാ​രി​ലേ​ക്ക് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.